പള്ളം: പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി സ്റ്റുഡൻസ് ഫോറം എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് നേതൃത്വ പരിശീലനം നൽകി. ആഗസ്റ്റ് 17 ഞായറാഴ്ച പള്ളം ഇടവക കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിശീലന കളരി ഫെറോന വിദ്യാഭ്യാസ കോഡിനേറ്റർ ഫാ. ഫ്രഡി ജോയി ഉദ്ഘാടനം ചെയ്തു. ചൈൽഡ് ലൈൻ പ്രവർത്തകൻ ശ്രീ. ജോബി വിവിധ കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും വിദ്യാർഥികൾക്ക് നേതൃപരിശീലനം നൽകി. പ്രസ്തുത പരിപാടിയിൽ ഫെറോനയിലെ വിവിധ ഇടവകകളിൽ നിന്നും സ്റ്റുഡന്റസ് ഫോറത്തിലെ എക്സിക്യൂട്ടീവ് അംഗങ്ങളായ 85 വിദ്യാർത്ഥികൾ പങ്കെടുത്തു. ഫെറോന ആനിമേറ്റര്‍, ഫെറോന സമിതി അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

