പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷാ സമിതിയുടെ നേതൃത്വത്തിൽ വിവിധ ശുശ്രൂഷ സമിതികൾക്കായി ഫറോനാ വികാരി ഫാ. റോഡ്രിഗ് കുട്ടിയുടെ അധ്യക്ഷതയിൽ പഠന കളരി സംഘടിപ്പിച്ചു. ‘തദ്ദേശസ്വയംഭരണ സംവിധാനങ്ങളും ലത്തീൻ സമുദായ പങ്കാളിത്തവും’ എന്ന വിഷയത്തിന്മേൽ നടത്തിയ പഠന കളരിയിൽ മോൺ. യുജിൻ എച്ച് പെരേര, സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്‌ലിൻ ജോസ്, അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. ബീഡ് മനോജ്, അൽമായ ശുശ്രൂഷ രൂപത കൺവീനർ ആൽബർട്ട് ആന്റണി എന്നിവർ ക്ലാസുകൾ നയിച്ചു. വിവിധ ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ പൊതുചർച്ചയിൽ പങ്കെടുത്തു.
പിഎസ്‌സി ടെസ്റ്റിനുള്ള ഒറ്റത്തവണ രജിസ്ട്രേഷൻ, വോട്ടേഴ്സ് ലിസ്റ്റിൽ യുവജനങ്ങളുടെ പേര് ചേർക്കൽ, തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ സമുദായംഗങ്ങളുടെ പങ്കാളിത്തം, ലത്തീൻ സമുദായത്തിന് ലഭിക്കേണ്ട അവകാശങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യപ്പെട്ടു. പ്രസ്തുത പരിപാടിയിൽ അസിസ്റ്റന്റ് കോഡിനേറ്റർ ഫാ. നിതിൻ തോമസ്, കപ്പാസിറ്റി കോർഡിനേറ്റർ ലിജാ സ്റ്റീഫൻ, സാമൂഹ്യ ശുശ്രൂഷ എക്സിക്യുട്ടീവംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. വിവിധ ശുശ്രൂഷ സമിതി ആനിമേറ്റേഴ്സും, വിവിധ ശുശ്രൂഷ സമിതി അംഗങ്ങളും പങ്കെടുത്തു.

