ശ്രീകാര്യം: KCBC മദ്യവിരുദ്ധ കമ്മിഷന്റെ ആഹ്വാനപ്രകാരം ഇടവക സാമൂഹ്യ ശുശ്രൂഷയുടെയും KLM ന്റെയും സംയുക്ത നേതൃത്വത്തിൽ ശ്രീകാര്യം വിശുദ്ധ ക്രിസ്റ്റഫർ ദേവാലയത്തിൽ മാർച്ച് 23ന് മദ്യ വിരുദ്ധ ഞായർ ആചരിച്ചു. ഞായറാഴ്ചത്തെ ദിവ്യബലിയിൽ മദ്യം/ലഹരി വസ്തുക്കൾക്ക് അടിമപ്പെട്ടവരെ പ്രത്യേകം സമർപ്പിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. ദിവ്യബലി മധ്യേ ഇടവക വികാരി റവ. ഫാ. പ്രമോദ് ഇടവക ജനങ്ങൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇതിനോടനുബന്ധിച്ച് സിഗ്നേച്ചർ ക്യാമ്പയിനിലും എല്ലാ ഇടവക ജനങ്ങളും പങ്കെടുത്തു. തുടർന്ന് ഇടവക ജനങ്ങളെ മുഴുവൻ അണിനിരത്തി ദേവാലയത്തിൽ നിന്ന് ചാവടിമുക്ക് ജംഗ്ഷൻ ചുറ്റി ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. ജൂബിലി നൽകുന്ന പ്രത്യാശയുടെ അനുഭവം എല്ലാവരിലും പകർന്നുകൊണ്ട് ഇടവകയിലെ സാമൂഹ്യശുശ്രൂഷ നേതൃത്വം ലഹരി വിരുദ്ധ ബോധവൽക്കരണത്തിനും കർമ്മപരിപാടികൾക്കും തുടക്കം കുറിച്ചു.