പാളയം: പാളയം ഇടവകയിൽ മത്സ്യമേഖലയിലെ പുരുഷന്മാർക്കായി ടി എം ഫും സ്ത്രീകൾക്കായി മത്സ്യവിപണന വനിതാ ഫോറവും രൂപീകരിച്ചു. തിരുവനന്തപുരം അതിരൂപത ഫിഷറീസ് മിനിസ്ട്രിയുടെ കീഴിലാണ് മത്സ്യമേഖലയിലെ തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ ടി.എം.ഫും മത്സ്യ വിപണന വനിതാ ഫോറവും പ്രവർത്തിക്കുന്നത്. അതിരൂപത ഫിഷറീസ് മിനിസ്ട്രി ഡയറക്ടർ ഫാ. ലൂസിയാൻ തോമസ് ടി.എം.എഫ്, മത്സ്യവിപണന വനിതാ ഫോറം എന്നിവയുടെ ലക്ഷ്യങ്ങളെയും പ്രവർത്തന രീതികളെയുംക്കുറിച്ച് വിവരിച്ചു. ഇടവക വികാരി മോൺ. വിൽഫ്രഡ് ആശംസകളർപ്പിച്ച് സംസാരിച്ചു. ഇടവകതല പ്രവർത്തനങ്ങളെക്കുറിച്ച് വലിയതുറ ഫൊറോന ആനിമേറ്റർ ലിസി ബെനഡിറ്റ് വിശദീകരിച്ചു. ഫൊറോന ആനിമേറ്റർ റീന ആന്റണിയുൾപ്പെടെ 74 അംഗങ്ങൾ പ്രഥമ യോഗത്തിൽ പങ്കെടുത്തു.