ആലുവ: കേരള ലത്തീൻ സഭയുടെ പരമോന്നത അതോറിറ്റിയായ കേരള റീജിയണൽ ലാറ്റിൻ കാത്തലിക് കൗൺസിലിൻ്റെ (കെആർഎൽസിസി) ജനറൽ സെക്രട്ടറിയായും കേരള ലത്തീൻ കത്തോലിക്കാ ബിഷപ്പുമാരുടെ ഡെപ്യൂട്ടി സെക്രട്ടറിയായും ഡോ.ജിജു ജോർജ് അറക്കത്തറയെ കെആർഎൽസിസിബിസി പ്രസിഡൻ്റ് ബിഷപ് ഡോ.വർഗീസ് ചക്കാലക്കൽ നിയമിച്ചു. ‘
കോട്ടപ്പുറം രൂപതാംഗമാണ് ഡോ.ജിജു ജോർജ് അറക്കത്തറ. അധ്യാപകൻ, പരിശീലകൻ, പ്രഭാഷകൻ, മനഃശാസ്ത്രജ്ഞൻ എന്നീ നിലകളിൽ തൻ്റെ മികവ് തെളിയിച്ചിട്ടുണ്ട്. കെആർഎൽസിസി അസോസിയേറ്റ് ജനറൽ സെക്രട്ടറി എന്നതിന് പുറമെ കെആർഎൽസിബിസി അസോസിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറിയായും പ്രവർത്തിച്ചു. പറവൂരിലെ ഡോൺ ബോസ്കോ ഹോസ്പിറ്റലിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, വടക്കൻ പറവൂർ കൂട്ടക്കാട് ലിറ്റിൽ ഫ്ലവർ ഇടവക വികാരി, കെആർഎൽസിബിസി യൂത്ത് കമ്മീഷൻ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മുമ്പ് കെആർഎൽസിസി ജനറൽ സെക്രട്ടറിയായും കെആർഎൽസിബിസി ഡെപ്യൂട്ടി സെക്രട്ടറിയായും സേവനമനുഷ്ഠിച്ച ഡോ.തോമസ് തറയിലാണ് കെസിബിസിയുടെ പുതിയ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി.