തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അഭിമുഖ്യത്തിൽ ഭരണഘടനാ സംരക്ഷണ ദിനം ആചരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാളയം സെന്റ് ജോസഫ്‌സ് മെട്രോപൊലിറ്റൻ കത്തീഡ്രൽ ദേവാലയ അങ്കണത്തിൽ നടന്ന ചടങ്ങിൽ
ആർച്ച് ബിഷപ്പ് സുസൈപാക്യം
ദേശീയ പതാക ഉയർത്തുകയും,തുടർന്ന് റിപ്പബ്ലിക്ക് ദിന സന്ദേശം നൽകുകയും ചെയ്തു.
ഭരണഘടന മുറുകെ പിടിക്കുന്ന മതേത്വരത്ത ജനാധിപത്യ മൂല്യങ്ങൾക്ക് എതിരായുള്ള സമീപനമാണ് പൗരത്വ ഭേദഗതി ബില്ലിലൂടെ സർക്കാർ സ്വീകരിച്ചിരിക്കുന്നത് എന്ന് അദ്ദേഹം വിലയിരുത്തി.
വളരെയധികം ആദരവോടുകൂടി, ബഹുമാനത്തോടുകൂടി, അഭിമാനത്തോടുകൂടി നമ്മൾ മുറുകെ പിടിക്കുന്നതാണ്
ഭരണഘടന. സുവിശേഷ മൂല്യങ്ങൾ തന്നെയാണ് ഭരണഘടനയിൽ തെളിഞ്ഞുകാണുന്നത്.ആ മൂല്യങ്ങളെ ധ്വംസിക്കുന്ന എല്ലാത്തരം പ്രവണതകളെയും എതിർക്കേണ്ടത് നമ്മുടെ കടമയാണ്.
ഈ ഭരണഘടനാ സംരക്ഷണ ദിനാചരണത്തിലൂടെ ഭാരതജനതയുടെ മുൻപിൽ പ്രകടിപ്പിക്കുന്നത് നമ്മുടെ നിലപാടാണ്. ശക്തമായ രീതിയിൽ ഭരണഘടനയെ മുറുകെ പിടിച്ചുകൊണ്ടു അതിന്റെ മൂല്യങ്ങളെ പരിപോഷിപ്പിച്ചുകൊണ്ടു ഏതു ത്യാഗവും സഹിച്ചു മുൻപോട്ട് പോകാമെന്ന് പ്രതിജ്ഞ നമുക്ക് എടുക്കാം എന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തിന്റെ വികസനത്തിനായി, മൂല്യങ്ങൾ സംരക്ഷികനായി നമ്മളെത്തന്നെ പൂർണമായി സമർപ്പിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തുടർന്ന് മോണ്സിഞ്ഞോർ ഫാ.ഡോ. നിക്കൊളാസ് ടി ഭരണഘടനയുടെ ആമുഖം വായിക്കുകയും ആർച്ചുബിഷപ്പ് ചൊല്ലി കൊടുത്ത ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ വിശ്വാസികൾ ഏറ്റുചൊലുകയും ചെയ്തു.
അനേകം വിശ്വാസികൾ ചടങ്ങിൽ സംബന്ധിച്ചു