കൊച്ചി: വയനാട് മേപ്പാടി മേഖലയിൽ ഉണ്ടായ ശക്തമായ ഉരുൾ പൊട്ടലിലും മണ്ണിടിച്ചിലിലും കെആർ എൽസിസി അതീവ ദുഃഖം രേഖപ്പെടുത്തി. ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി എല്ലാ ദേവാലയങ്ങളിലും പ്രത്യേക പ്രാർത്ഥനകൾ നടത്തണമെന്ന് കെആർഎൽസിസി ആവശ്യപ്പെട്ടു.
ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രാദേശിക ഭരണ സംവിധാനങ്ങളോടും കോഴിക്കോട് രൂപതയോടും ചേർന്നുനിന്നുകൊണ്ട് സാധ്യമായ എല്ലാ സഹായ സഹകരണങ്ങളും നൽകുവാനും കേരളത്തിലെ ലത്തീൻ രൂപതകൾക്കു നല്കിയ സർക്കുലറിൽ കെആർഎൽസിസി നിർദ്ദേശിച്ചു.
ദുരന്തബാധിതർക്കാവശ്യമായ ഭൗതിക സഹായങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവർ കോഴിക്കോട് രൂപത വികാരി ജനറൽ മോൺ. ജെൻസൻ പുത്തൻവീട്ടിൽ (08884894750), സാമൂഹ്യ സേവന വിഭാഗമായ ജീവന ഡയറക്ടർ ഫാ. ആൽഫ്രഡ് വടക്കേതുണ്ടിൽ (9995272729), മേപ്പാടി വികാരി ഫാ. സണ്ണി അബ്രഹാം (9645677849) എന്നിവരുമായി ബന്ധപ്പെട്ടുവേണ്ട ക്രമീകരണങ്ങൾ ചെയ്യണമെന്നും കെആർഎൽസിസി പ്രസിഡൻ്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ നിർദ്ദേശിച്ചു.