കോവളം: യുവജനങ്ങളും വയോജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം അന്വർഥമാക്കി തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.വൈ.എം പ്രവർത്തകർ. ഇതിന്റെ ഭാഗമായി മുത്തശ്ശിമുത്തശ്ശന്മാരുടെയും വയോജനങ്ങളുടെ ദിനമായ ജൂലൈ 28 ഞായറാഴ്ച ആഴാകുളത്ത് സ്ഥിതിചെയ്യുന്ന ഒസാനം കാരുണ്യഭവൻ സന്ദർശിച്ചു. അതിരൂപത യുവജനശുശ്രൂഷ ഡയറക്ടർ ഫാ. ഡാർവിൻ ഫർണാണ്ടസിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയിൽ യുവജനങ്ങളും അന്തേവാസികളും പങ്കെടുത്തു. തുടർന്ന് യുവജനങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ച് സ്നേഹസമ്മാനങ്ങൾ നല്കി.
അതിരൂപത പ്രസിഡന്റ് സനു സാജൻ, ആനിമേറ്റർ സിസ്റ്റർ ആൻസി, മറ്റുഅതിരൂപത ഭാരവാഹികളായ വൈസ് പ്രസിഡന്റ് മനു മോഹൻ, ട്രഷറർ സ്റ്റെബി സിൽവരി , അതിരൂപത സിൻഡിക്കേറ്റ് മെമ്പറും സംസ്ഥാന സെക്രട്ടറിയുമായ മെറിൻ എം എസ്, സേനറ്റ് അംഗങ്ങളായ ജിൻസി, അബിൻസ്റ്റൺ സെക്രട്ടറി രാജീവ് എക്സിക്യൂട്ടീവ് അംഗങ്ങളായ അനീഷ് യേശുദാസ്, കോവളം ഫൊറോന ഡയറക്ടർ ഫാ. ടിനു ആൽബിൻ, പ്രസിഡന്റ് വിമീൻ എം വിൻസെന്റ്, സെക്രട്ടറി ആര്യ കോവളം ഫറോനയിലെ മറ്റുഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.