തൃക്കണ്ണാപുരം: തൃക്കണ്ണാപുരം നല്ലിടയന്‍ ദേവാലയത്തിലെ വൈദിക മന്ദിരം ‘Meadow’ തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രപൊലീത്ത അഭിവന്ദ്യ തോമസ് ജെ നെറ്റോ മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്തു. ജൂൺ 23 ഞായർ വൈകുന്നേരം ദിവ്യബലിക്കു ശേഷം ഇടവക വികാരി ഫാ. സനീഷ് എസ് എം ന്‍റെയും വൈദീകരുടെയും പാരിഷ് കമ്മറ്റിയുടെയും മറ്റു ഇടവക ജനങ്ങളുടെയും സാന്നിധ്യത്തിൽ അഭിവന്ദ്യ മെത്രാപ്പോലിത്ത ആശീർവദിച്ചു. ഇടവകയുടെയും ഇടവകജനങ്ങളുടെയും ഏറെനാളത്തെ സ്വപ്നമായ ‘Meadow’ എന്ന വൈദിക മന്ദിരത്തിനു മുന്നില്‍ മാതാവിന്‍റെ ഗ്രോട്ടോയും പണികഴിപ്പിച്ചു.
ഇതിനോടനുബന്ധിച്ച് യുവജനങ്ങളുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ഇടവക അംഗങ്ങളില്‍ നിന്നും ശേഖരിച്ച കലാവിഷ്കാരങ്ങളടങ്ങിയ ‘ഇതൾ’ എന്ന പുസ്തകസമാഹാരത്തിന്റെ പ്രകാശനവും തോമസ് ജെ. നെറ്റോ മെത്രാപ്പോലിത്ത നിർവഹിച്ചു. പ്രകൃതിയുടെ കഥകളും കവിതകളും ചിത്രങ്ങളും അറിവുകളുമടങ്ങിയ ‘ഇതൾ’ പരിസ്ഥിതിയോട് നാം ചെയ്യേണ്ട കടമകളെക്കുറിച്ച് ചിന്തിപ്പിക്കുന്നതാണെന്ന് ഇടവക വികാരി ഫാ. സനീഷ് എസ് എം പറഞ്ഞു.
പ്രസ്തുത ചടങ്ങുകളിൽ മുന്‍വികാരി റവ. ഫാ. ഗ്ലാഡ്സണ്‍ അലക്സ്, പാളയം ഫൊറോന വികാരി മോണ്‍. വില്‍ഫ്രഡ്, റവ. ഫാ. സെബാസ്റ്റ്യൻ, റവ. ഫാ. വിജില്‍ ജോര്‍ജ്, റവ. ഫാ. റോജന്‍, എന്നിവരോടൊപ്പം പ്രദേശത്തിലെ വിശിഷ്ട വ്യക്തികളും നാട്ടുകാരും സന്നിഹിതരായിരുന്നു.