പുഷ്പഗിരി: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പേട്ട ഫൊറോന പുഷ്പഗിരി ഇടവകയിൽ സെമിത്തേരി വൃത്തിയാക്കിയും വൃക്ഷത്തൈകൾ നട്ടും അർത്ഥവത്തായി ആചരിച്ചു. ഗ്രീൻ വീക്ക് – പരിപാടി സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്‌ലിൻ ജോസ് ഉദ്ഘാടനം ചെയ്‌തു. ഫ്രാൻസിസ് പാപ്പയുടെ ലൗദാത്തോ സി എന്ന അപ്പോസ്തലിക പ്രബോധനം ഓർമിപ്പിച്ചുകൊണ്ട്, പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം ആണെന്ന് ഉദ്ഘാടന സന്ദേശത്തിൽ ഫാ. ആഷ്‌ലിൻ ജോസ് പറഞ്ഞു. ഫൊറോന വികാരിയും ഇടവക വികാരിയുമായ ഫാ. റോബിൻസൺ പരിസ്ഥിതിദിന സന്ദേശം നൽകി. വിവിധ ഇടവകകളിലെ സെക്രട്ടറിമാർ, ഫൊറോന ട്രഷറർ ബിനോയ് മൈക്കിൽ, സെക്രട്ടറി ശ്രീ. ഹ്യൂബർട്ട്, വൈസ് പ്രസിഡന്റ് ശ്രീ വർഗീസ് എന്നിവർ പങ്കെടുത്തു.