തിരുവനന്തപുരം: ∙പാളയം സെന്റ് ജോസഫ്സ് മെട്രോപോളിറ്റൻ കത്തീഡ്രൽ ദേവാലയത്തിൽ 40 മണിക്കൂർ ദിവ്യകാരുണ്യ ആരാധന നടന്നു. ജൂൺ 6 വ്യാഴാഴ്ച ആരംഭിച്ച 40 മണിക്കൂർ ദിവ്യകാരുണ്യ ആരാധന തിരുഹൃദയ തിരുനാൾ ദിനത്തിൽ ഭക്തിനിർഭരമായ പ്രദക്ഷിണത്തോടും പൊന്തിഫിക്കൽ ദിവ്യബലിയോടും കൂടി സമാപിച്ചു. ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ ചടങ്ങുകളിൽ മുഖ്യകാർമികനായിരുന്നു. ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.
ഇടവക വികാരി മോൺ. ഇ.വിൽഫ്രഡ് തിരുഹൃദയ പ്രതിഷ്ഠ നടത്തി. യേശുവിന്റെ സ്നേഹത്തിലും, സാഹോദര്യത്തിലും, പങ്കുവെക്കലിലും വിശ്വാസികൾ വളരണമെന്ന് മുഖ്യകാർമികത്വം വഹിച്ച ആർച്ച് ബിഷപ് തോമസ് ജെ.നെറ്റോ ആഹ്വാനം ചെയ്തു. സഹവികാരിമാരായ ഫാ.സജിത്ത് സോളമൻ, ഗോഡ്‌വിൻ തുടങ്ങിയവർ സഹകാർമികത്വം വഹിച്ചു.