കൊച്ചുതുറ: വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ച ലക്ഷ്യം വച്ചുകൊണ്ട് കുറിച്ച് പുതുക്കുറിച്ചി ഫെറോനയിലെ കൊച്ചുതുറ ഇടവകയിൽ സ്റ്റുഡൻസ് ഫോറം രൂപീകരിച്ചു. ഏപ്രിൽ 29 തിങ്കളാഴ്ച രാവിലെ ഇടവക വികാരി ഫാ. ആല്ബർട്ട് ഫോറം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയ്ക്കുതകുന്ന വിവിധ പ്രവർത്തനങ്ങൾ സ്റ്റുഡൻസ് ഫോറത്തിലൂടെ നടപ്പിലാക്കണമെന്ന് ഫാ. ആല്ബർട്ട് തന്റെ സന്ദേശത്തിൽ പറഞ്ഞു. ആനിമേറ്റർ സുശീല, ഫോറത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചു. പ്രസിഡന്റ് ആൽവിൻ, വൈസ് പ്രസിഡന്റ് ആബേൽ, സെക്രട്ടറി ബെല്ല, ജോയിൻ സെക്രട്ടറി ജോസാൽ, കാഷ്യർ സൈന എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു, വിദ്യാഭ്യാസ കൺവീനർ റിയ, മതബോധന അധ്യാപിക ലിസി എന്നിവർ സന്നിഹിതരായിരുന്നു.