വിശ്വാസത്തെ കൃത്യമായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യാത്തതാണ് എതിർ സാക്ഷ്യങ്ങൾ കൂടുന്നതിന് കാരണമെന്ന് ആർച്ച് ബിഷപ്പ് ഡോ. എം സൂസപാക്യം. കെആർഎൽസിസി ജനറൽ കൗൺസിലിന്റെ ഭാഗമായി നടന്ന ഇടവക സന്ദർശനത്തിൽ സ്വർഗാരോപിത മാതാ ദേവാലയത്തിൽ ദിവ്യബലി മധ്യേ പ്രസംഗിക്കുകയായിരുന്നു ബിഷപ്. പുതു തലമുറയുടെ വഴി തെറ്റലുകളുടെ പ്രധാനകാരണം വിശ്വാസത്തെ ശരിയായി പരിശീലിക്കുന്നതിന്റെ കുറവാണ്. വിശ്വാസത്തിൽ നിന്ന് വ്യതിചലിക്കുമ്പോളാണ് പലപ്പോഴും ചുവടു പിഴക്കുന്നത് എന്നും ബിഷപ്പു പറഞ്ഞു.
കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാദർ ഫ്രാൻസിസ് സേവ്യർ, വികാരി വി പി ജോസ്, സമുദായ വക്താവ് ഷാജി ജോർജ്, സംസ്ഥാന ജനറൽ സെക്രട്ടറി ഷെറി തോമസ്, ഫാദർ അഗസ്റ്റിൻ, ഫാ. മിൽട്ടൻ കളപ്പുരക്കൽ,ആറ്റുപുറം നേശൻ ഉഷാകുമാരി തുടങ്ങിയവർ പങ്കെടുത്തു.