വെള്ളയമ്പലം: കുടുംബപ്രേഷിത ശുശ്രൂഷയ്ക്ക് കീഴിൽ വെള്ളയമ്പലത്ത് പ്രവർത്തിക്കുന്ന സൈക്കോ സ്പിരിച്ച്വൽ സെന്ററിൽ സർട്ടിഫിക്കറ്റ് ഇൻ കൗൺസിലിംഗ് സൈക്കോളജി കോഴ്സിന്റെ 13-മാത് ബാച്ചിന്റെയും ഡിപ്ലോമ ഇൻ കൗൺസിലിംഗ് കോഴ്സിന്റെ 6-മാത് ബാച്ചിന്റെയും ക്ലാസ്സുകൾ 2024 മാർച്ച് മാസം ആരംഭിക്കും. 2024 ഫെബ്രുവരി 29 വരെ അഡ്മിഷൻ തുടരും.
പ്ളസ് ടു അടിസ്ഥാന യോഗ്യതയുള്ള സർട്ടിഫിക്കറ്റ് കോഴ്സിന് ആറ് മാസത്തെ ദൈർഘ്യമാണുള്ളത്. ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള ഡിപ്ളോമ ഇൻ കൗൺസിലിംഗ് കോഴ്സിന് ഒരുവർഷം ദൈർഘ്യവും. കൗൺസിലിംഗ് രംഗത്ത് പ്രവർത്തിക്കാനാഗ്രഹിക്കുന്ന വൈദികർ, സന്യസ്തർ, ആധ്യാപകർ, സൈക്കോളജി / സോഷ്യോളജി വിദ്യാർത്ഥികൾ, യോഗ്യരായ സാമൂഹ്യ / ജീവകാരുണ്യ പ്രവർത്തകർ എന്നിവർക്ക് ഈ കോഴ്സിൽ പങ്കെടുത്ത് കൗൺസിലിംഗ് സേവനം നൽ കുന്നതിനുള്ള യോഗ്യത നേടാം. കേരള സർക്കാരിന്റെ എസ്.ആർ.സി ക്ക് കീഴിൽ പ്രവർത്തിക്കുന്ന മികച്ച സെന്ററുകളിലൊന്നാണ് കുടുംബശുശ്രൂഷയുടെ സൈക്കോ സ്പിരിച്ച്വൽ സെന്റർ. മുൻ ബാച്ചുകളിൽ പങ്കെടുത്തവർ മികച്ച വിജയം കൈവരിച്ചിരുന്നു.
കൂടുതൽ വിവരങ്ങൾക്കും അഡുമിഷനും ബന്ധപ്പെടേണ്ട നമ്പർ: 88911 97324, 93872 96213