വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം സമൂഹത്തിൽ വിവിധ തരത്തിലുള്ള ദൂഷ്യഫലങ്ങളുണ്ടാക്കികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളിലൂടെ ലഹരിവിരുദ്ധ സന്ദേശം ഭവനങ്ങളിലും അതുവഴി സമൂഹങ്ങളിലും എത്തിക്കാൻ അതിരൂപതയിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ദീപശിഖ പ്രയാണം നടന്നു. ലഹരിക്കെതിരെ നടത്തുന്ന ശക്തമായ ക്യാമ്പയിൻ വഴി വരും തലമുറയെ ലഹരിയുടെ ദൂഷ്യഫലങ്ങൾ മനസ്സിലാക്കി ജീവിതമാണ് ലഹരിയെന്ന ലക്ഷ്യത്തിലേയ്ക്ക് നയിക്കുവാൻ പ്രാപ്‌തരാക്കും.
അതിരൂപതയിലെ സ്കൂളുകളിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ നടത്തുന്ന ഇത്തരം മാതൃകാപരവും വ്യത്യസ്തങ്ങളുമായ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായി ആർ.സി സ്കൂൾസ് കോർപ്പറേറ്റ് മാനേജർ റവ. ഡോ. ഡൈസൻ വൈ. പറഞ്ഞു. കേരളാ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പ്രസിഡണ്ട് ശ്രീ. ഇഗ്നേഷ്യസ് ലയോള, പ്രോഗ്രാം കൺവീനർ ശ്രീ മിഥുൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ എറിക് മാർസെൽ, ശ്രീ പ്രശാന്ത് പി. റ്റി, ശ്രീ ടെറൻസ് എന്നിവരുടെ നേതൃത്വത്തിൽ ജനുവരി 8-മാം തിയതിയാണ് പള്ളിത്തുറ എച്ച്.എസ്.എസിൽ ലഹരിവിരുദ്ധ ദീപശിഖ പ്രയാണത്തിന് തിരിതെളിഞ്ഞത്. തുടർന്ന് സെന്റ്. തോമസ് എൽ.പി.എസ് വേളി, സെന്റ്. ജോസഫ് എൽ.പി.എസ് കൊച്ചുവേളി , സെന്റ്. മേരീസ് എൽ.പി.എസ് വെട്ടുകാട്, സെന്റ്. മേരീസ് എച്ച്.എസ്.എസ് വെട്ടുകാട്, സെന്റ്. പീറ്റേഴ്സ് എൽ.പി.എസ് ശംഖുമുഖം, സെന്റ്. ആൻസ് എൽ.പി.എസ് പേട്ട, ഹോളി ക്രോസ് എൽ.പി.എസ് മുട്ടട എന്നീ സ്കൂളുകളിൽ ലഹരിവിരുദ്ധ ദീപശിഖ പ്രയാണം കടന്നുചെല്ലുകയും കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. എല്ലാ സ്കൂളുകളിലും ആവേശഭരിതമായ സ്വീകരണവും പ്രതികരണവുമാണ് ലഭിച്ചത്.
രണ്ടാം ദിനത്തിൽ അതിരൂപതയിലെ ലഹരിവിരുദ്ധ ദീപശിഖ പ്രയാണം സെന്റ്. തോമസ് യു.പി.എസ് അയിരൂർ, സെന്റ്. സെബാസ്റ്റ്യൻ യു.പി.എസ് മുടിയാക്കോട്, സെന്റ്. സെബാസ്റ്റ്യൻ എൽ.പി.എസ് മുങ്ങോട്, മൗണ്ട് കാർമൽ മുങ്ങോട് വെണ്ണിക്കോട്, സെന്റ്. അലോഷ്യസ് എൽ.പി.എസ് മാമ്പള്ളി, അഞ്ചുതെങ്ങ് ഹൈയർ സെക്കണ്ടറി സ്കൂൾ, സെന്റ്. അലോഷ്യസ് എൽ.പി.എസ് അരയതുരുത്തി, സെന്റ്. വെറോണിക്ക എൽ.പി.എസ് താഴമ്പള്ളി എന്നീ സ്കൂളുകളിൽ ലഹരിവിരുദ്ധ ദീപശിഖ പ്രയാണം കടന്നുവരുകയും റവ. ഡോ. ഡൈസൻ വൈ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ചെയ്തു. മൂന്നാം ദിനത്തിൽ ലഹരി വിരുദ്ധ ദീപശിഖ പ്രയാണം സെന്റ്. മൈക്കിൾസ് എച്ച്.എസ്.എസ് കണിയാപുരത്തു നിന്നും ആരംഭിച്ചു. തുടർന്ന് സെന്റ്. ഇഗ്നേ ഷ്യസ് യു.പി.എസ് പുത്തൻതോപ്പ്, സെന്റ്. വിൻസെന്റ് എച്ച്.എസ് കണിയാപുരം, സെന്റ്. ആൻഡ്രൂസ് യു.പി.എസ് ചിറ്റാറ്റുമുക്ക് സ്കൂളിലും എത്തിച്ചേർന്നു. നാലാം ദിനത്തിൽ രാവിലെ ലഹരി വിരുദ്ധ ദീപശിഖ പ്രയാണം സെന്റ്. തോമസ് എച്ച്.എസ്.എസ് പൂന്തുറയിൽ നിന്നും ആരംഭിച്ചു. തുടർന്ന് സെന്റ്. മേരീസ് എൽ.പി.എസ് പരുത്തിയൂർ, ആർ സി എൽ പി എസ് കല്ലിയിൽ, ഹോളി ക്രോസ്സ് എൽ.പി.എസ് പാലപ്പൂര്, സെന്റ്. ആന്റണിസ് എൽ.പി.എസ് പൂഴിക്കുന്ന് എന്നീ സ്കൂളുകളിൽ ദീപശിഖ പ്രയാണം വരുകയും ലഹരിവിരുദ്ധ പ്രതിജ്ഞയും ബോധവതകരണ പരിപാടികൾ നടക്കുകയും ചെയ്തു.
ജനുവരി 18 വ്യാഴാഴ്ച രാവിലെ സെൻറ്. മേരീസ് എച്ച്.എസ്.എസ് വിഴിഞ്ഞം, സെന്റ്. മേരീസ് എൽ.പി.എസ് വിഴിഞ്ഞം എന്നീ സ്കൂളുകളിൽ ലഹരി വിരുദ്ധ ദീപശിഖ പ്രയാണത്തിന് ആർ.സി സ്കൂൾസ് കോർപ്പറേറ്റ് മാനേജർ റവ. ഡോ. ഡൈസൻ വൈ, കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ. ടെറൻസ് , ശ്രീമതി മീനു റബേര എന്നിവരുടെ സാന്നിധ്യത്തിൽ നടന്നു. ആർ.സി സ്കൂളിന്റെ കീഴിലുള്ള 27 സ്കൂളുകളും കടന്നുചെന്നപ്പോൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അവതരിപ്പിച്ച വ്യത്യസ്തങ്ങളായ ലഹരിവിരുദ്ധ പരിപാടികൾ ഏറെ ശ്രദ്ധിയാകർഷിച്ചു. കുട്ടികളിലൂടെ അവരുടെ ഭവനങ്ങളിലും സമൂഹത്തിലും ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കാൻ സാധിച്ച് ഈ മാതൃകാപരമായ പരിപാടിയിൽ പങ്കുചേർന്ന ടീച്ചേഴ്സ് ഗിൽഡ് ഭാരവാഹികൾ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ എന്നിവർക്ക് റവ. ഡോ. ഡൈസൻ വൈ നന്ദി പ്രകാശിപ്പിച്ചു.