പേട്ട: വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചക്ക് പ്രാധാന്യം നൽകികൊണ്ട് പേട്ട ഫൊറോനയിലെ പുഷ്പഗിരി ഇടവകയിൽ ജനുവരി 21ഞായറാഴ്ച സ്റ്റുഡന്റസ് ഫോറം രൂപീകരിച്ചു. ഇടവക വികാരി ഫാ. റോബിൻസൺ സ്റ്റുഡന്റസ് ഫോറത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വിദ്യാർത്ഥികളുടെ പഠനവും കലാപരവുമായ കഴിവുകൾ നല്ല രീതിയിൽ വളർത്തിയെടുക്കുവാൻ വേണ്ടുന്ന പ്രവർത്തനങ്ങളാണ് സ്റ്റുഡന്റസ് ഫോറത്തിലൂടെ നടപ്പിലാക്കുവാൻ ശ്രമിക്കുന്നത്. സ്റ്റുഡന്റസ് ഫോറത്തിന്റെ പുഷ്പഗിരി ഇടവക പ്രസിഡന്റായി ആരോൺ രാജൻ, വൈസ് പ്രസിഡന്റായി അലോണ ജോയ്, സെക്രട്ടറിയായി ആനെറ്റ് ഡേവിഡ് ജോർജ്, ജോയിന്റ് സെക്രട്ടറിയായി ജോയേൽ ജോൺ, ക്യാഷ്യറായി നോഹയേയും തിരഞ്ഞെടുത്തു. മതബോധന സമിതിയിലെ അധ്യാപകർ, ആനിമേറ്റർ ശോഭ, എഡ്യൂക്കേഷൻ കൺവീനർ സോണിയ ലിജോ പ്രധാന അധ്യാപിക അനിറ്റ ഡേവിഡ്, എന്നിവർ സന്നിഹിതരായിരുന്നു.