അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഇടവകയിൽ ഹോം-മിഷൻ മൂന്നാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. 2023 സെപ്തംബർ 3 മുതൽ നവംബർ 12 വരെയാണ് ഹോം മിഷന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ അഞ്ചുതെങ്ങ് ഇടവകയിൽ നടന്നത്. മൂന്നാംഘട്ട പ്രവർത്തനങ്ങൾ ആംഭിക്കുന്നതിന്റെ ഭാഗമായി അതിരൂപത ടീമംഗങ്ങളും അഞ്ചുതെങ്ങ് ഇടവക അജപാലന സമിതിയും തമ്മിൽ കൂടിയാലോചന നടന്നു.
കൂടിയാലോചനയുടെ അടിസ്ഥാനത്തിൽ മൂന്നാം ഘട്ട പ്രവർത്തനത്തിൽ സമയബന്ധിതമായി ഇടവകയിലെ ശുശ്രൂഷ സമിതികളെയും കുടുംബയൂണിറ്റുകളെയും ശാക്തീകരിക്കുന്ന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. തുടർന്ന് ഇടവകയുടെ 2024-25 വാർഷിക പ്ലാനിംഗ് ബജറ്റിലും പദ്ധതിയിലും ഹോം മിഷനിലെ കണ്ടെത്തലുകൾക്ക് മുൻഗണന നൽകും.
ഇടവക അലപാലന സമിതിയുമായുള്ള യോഗത്തിൽ അതിരൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ് ആർ, അതിരൂപത ശുശ്രൂഷ കോ-ഓർഡിനേറ്റർ ഫാ. ലോറൻസ് കുലാസ്, ട്രെയിനിംഗ് കോ-ഓർഡിനേറ്റർ മോൺ. ജയിംസ് കുലാസ്, ബി.സി.സി എക്സിക്യുട്ടിവ് സെക്രട്ടറി ഫാ. ഡാനിയേൽ, അൽ മായ ശുശ്രൂഷ ഡയറക്ടർ ഫാ. മൈക്കിൾ തോമസ്, വിദ്യാഭ്യാസ ഡയറക്ടർ ഫാ. സജു റോൾഡൻ എന്നിവർ പങ്കെടുത്തു.