തിരുവനന്തപുരം: ക്രിസ്‌ത്യൻ മത വിഭാഗങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സമർപ്പിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ തുടർനടപടികൾ വൈകാതെ സ്വീകരിക്കുമെന്നു മന്ത്രി വി. അബ്ദുറഹ്‌മാൻ. കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകളുമായി ബന്ധപ്പെട്ടു വിവിധ വകുപ്പുകളിൽനിന്നുള്ള അഭിപ്രായങ്ങൾ അടുത്ത ആഴ്‌ചയോടെ സ്വരൂപിക്കും. ഇതിനു ശേഷം ഇവ പരിശോധിച്ചു പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരി ക്കും. ജെ.ബി. കോശി കമ്മീഷൻ ശിപാർശകൾ വൈകിക്കാതെ തന്നെ സർക്കാർ ന ടപ്പാക്കും. കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിൻ്റെ ഭാഗമായുള്ള അവസാന ഘട്ട ശ്രമങ്ങൾ വിവിധ വകുപ്പുകളിൽ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.
ഇതിനിടെ മന്ത്രിയുടെ പ്രസ്‌താവനയെ സ്വാഗതം ചെയ്യുന്നതായി കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി). വിവിധ വകുപ്പുകൾക്ക് നൽകിയ ശിപാർശകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ മറുപടി തേടണമെന്നും കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നും കെആർ എൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, രാഷ്ട്രീയ കാര്യസമിതി കൺവീനർ ജോസഫ് ജൂഡ് എന്നിവർ ആവശ്യപ്പെട്ടു.