വത്തിക്കാൻ: രണ്ടായിരം വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും നമ്മുടെ കാലഘട്ടത്തിലും നിര്‍ഭാഗ്യവശാല്‍ അനേകര്‍ ക്രിസ്തുവിനെ പ്രതി പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കി ഫ്രാന്‍സിസ് പാപ്പ. സഭയുടെ ആദ്യത്തെ രക്തസാക്ഷിയായ വിശ്വദ്ധ സ്റ്റീഫന്‍റെ തിരുനാളിനോടനുബന്ധിച്ച് സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ തടിച്ചുകൂടിയ വിശ്വാസികളോടാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
ആദ്യത്തെ രക്തസാക്ഷിയായി വണങ്ങപ്പെട്ട വിശുദ്ധ സ്റ്റീഫന്‍ ആദിമ സഭയിലെ ഒരു ഡീക്കനായിരുന്നു എ.ഡി. 34 നടുത്ത് ജറുസലേമിലാണ് സ്റ്റീഫന്‍ കൊല്ലപ്പെട്ടത് .ദരിദ്രര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു വിശുദ്ധ സ്റ്റീഫന്‍ എന്ന് പാപ്പ വ്യക്തമാക്കി. വിശുദ്ധന്‍ന്‍റെ നിര്‍മലതയും വിശ്വാസത്തിന്‍റെ അചഞ്ചലമായ സാക്ഷ്യവുമാണ് അദ്ദേഹത്തെ കൊലപ്പെടുത്താന്‍ ശത്രുക്കളെ പ്രേരിപ്പിച്ചതെന്ന് പറഞ്ഞ പാപ്പാ. യേശുവിനു സാക്ഷ്യം വഹിച്ചതിന്‍റെ പേരില്‍ വധിക്കപെടുന്നവര്‍ ചെയ്യുന്നവര്‍ ഇപ്പോഴുമുണ്ടെന്നും അവരില്‍ പലരും സുവിശേഷത്തിന് അനുസൃതമായ രീതിയില്‍ ജീവിക്കുന്നതിന്‍റെ പേരില്‍ വിവിധ തലങ്ങളില്‍ പീഡിപ്പിക്കപെടുകയും ചെയ്യുമ്പോള്‍, നല്ല കാര്യങ്ങള്‍ ചെയ്യാന്‍ യാതൊരു മടിയും കൂടാതെ വിശ്വസ്തരായിരിക്കാന്‍ എല്ലാ ദിവസവും പരിശ്രമിക്കണമെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു. വിവേചനത്തിനിരകളാകുന്ന ക്രൈസ്തവരുടെ ചാരെ താനുണ്ടെന്ന് ഉറപ്പു നല്കിയ പാപ്പാ. നീതിക്കും മതസ്വാതന്ത്ര്യത്തിനും വേണ്ടി സമാധാനപരമായി പോരാടിക്കൊണ്ട് എല്ലാവരോടുമുള്ള കാരുണ്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ പ്രചോദനം നല്‍കുകയും ചെയ്തു.
യുദ്ധം ഭീതിവിതച്ചിരിക്കുന്ന ജനങ്ങള്‍ക്ക് സമാധാനം ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കാനും പാപ്പാ ആഹ്വാനം ചെയ്തു. മരണത്തിന്‍റെതായ ഒരു മരുഭൂമിയാണോ നാം ആഗ്രഹിക്കുന്നത് എന്ന ചോദ്യം ഉന്നയിച്ച പാപ്പാ ജനങ്ങള്‍ക്കു വേണ്ടത് സമാധാനമാണെന്നും അതിനായി നാം പ്രാര്‍ത്ഥിക്കണമെന്നും സമാധാനത്തിനായി പോരാടണമെന്നും പറഞ്ഞു. നീതിക്കും മത സ്വാതന്ത്ര്യത്തിനും വേണ്ടി സമാധാനപരമായി പരിശ്രമിച്ചുകൊണ്ട് എല്ലാവരോടും ദാനധര്‍മ്മങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.