വടക്കൻ ഇന്ത്യയിലെ ഉത്തരകാശി പ്രവിശ്യ ആരംഭിച്ച ഒരു അന്വേഷണത്തിൽ നിന്നാണ് ഇത്തരം ഒരു നാടകീയ വിവരം പുറത്തുവരുന്നത്.ഗവണ്‍മെന്‍റിന്‍റെ കണക്കനുസരിച്ച് 132 ഗ്രാമങ്ങളിൽ ജനിച്ച 216 കുട്ടികളിൽ ഒരൊറ്റ പെൺകുട്ടി പോലുമില്ല. അതിനാൽ ഇതിന്‍റെ കാരണമെന്തെന്ന് കണ്ടെത്താൻ ഒരു പ്രത്യേക സംഘത്തെ നിയമിച്ചു. പ്രവിശ്യയിലെ വിദഗ്ദ്ധർ പെൺകുട്ടികളെ ഗർഭഛിത്രം നടത്തുന്ന പ്രവണതയാണ് ഇതിന്‍റെ പിന്നില്‍ കാണുന്നത്. പ്രവിശ്യയിലെ മജിസ്‌ട്രേറ്റായ ആശിഷ് ചൗഹാനും പെൺകുഞ്ഞുങ്ങളെ ഗർഭഛിത്രം നടത്തുന്ന പ്രവണതയാണ് പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കാത്തതിന്‍റെ കാരണമെന്ന് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അതിനാൽ ഈ പ്രദേശങ്ങൾ നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യത്മാക്കി. 1994 മുതൽ ഇന്ത്യയിൽ ലിംഗനിർണ്ണയം നടത്തി വിവേചനഗർഭഛിത്രം നടത്തുന്നത് നിയമപരമല്ല. ആൺകുട്ടികൾ സാമ്പത്തീകമായി കൂടുതൽ സഹായമാകുമെന്ന് കരുതുന്നതിനാലും ഇപ്പോഴും സ്ത്രീധന സമ്പ്രദായം ഉപേക്ഷിക്കാൻ കഴിഞ്ഞിട്ടില്ലാത്തതിനാലും പെൺകുട്ടികൾ സാമ്പത്തീക പരാധീനതയാണെന്ന ചിന്തയാൽ കുടുംബങ്ങളിൽ ഇത്തരം വിവേചന ഗര്‍ഭചിത്രങ്ങൾ നിലനിൽക്കുന്നു. ഗവണ്‍മെന്‍റ് കാര്യാധികാരി പറഞ്ഞതനുസരിച്ച് 2015 ൽ 2000 പെണ്‍കുട്ടികളെങ്കിലും ഗർഭഛിത്രം വഴിയോ അല്ലാതെയോ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കാത്തലിക്ക് ന്യൂസ് ഏജന്‍സി ജൂലൈ 25ന് വെളിപ്പെടുത്തി.