കേരളത്തിലെ മൂന്നു റീത്തുകളിലും പെട്ട 57 സന്യസ്ത സഭകളിലെ 57 സന്യസ്തരുടെ കോവിഡ് പ്രതിരോധ ഗാനം പുറത്തിറങ്ങുന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ ശ്രീ ജോണി ബാലരാമപുരം മുൻകൈയെടുത്താണ് സമർപ്പിതരുടെ നേതൃത്വത്തിലുള്ള ഈ ഗാനം പുറത്തിറക്കിയത്. സിസ്റ്റർ മർലെറ്റ് എസ്.എ. ബി. എസ്. രചിച്ച വരികൾക്ക് ശ്രീ ജോണി സംഗീതം നൽകിയിരിക്കുന്നു. ശ്രീ ജിയോ പായസാണ് ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചിരിക്കുന്നത്.
അത്യുന്നത കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മോറോൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ, മോസ്റ്. റെവ.ഡോ. സൂസപാക്യം എന്നിവർ ആമുഖ സന്ദേശം നൽകിയിരിക്കുന്ന ഗാനത്തിന്റെ ക്യാമറ, വിഷ്വൽ എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നത് ശ്രി. സോണി വിൻസെന്റ് ആണ്.
കോവിഡ് പോരാട്ടത്തിൽ മുന്നണി പോരാളികളായ വ്യക്തികൾക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ഏറെ ശ്രദ്ധേയയമായ ഗാനം ജോണി മ്യൂസിക്‌സ് എന്ന യൂട്യൂബ് ചാനലിൽ ലഭ്യമാണ്. വിവിധ സാമൂഹിക മാധ്യമങ്ങളില്‍ ആയിരക്കണക്കിന് തവണ ഷെയര്‍ ചെയ്യപ്പെട്ട ഗാനം വൈറലാണ്.