കോവിഡ് 19 വൈറസ് അതിജീവന പ്രവർത്തനങ്ങളുടെ ഭാഗമായി, ജനങ്ങളുടെ ആരോഗ്യം അവരുടെതന്നെ കൈകളിലാണ് എന്ന ചിന്ത വളർത്തുന്നതിനും മണ്ണിനോടും മനുഷ്യരോടുമുള്ള ബന്ധം ആഴമാക്കുന്നതിനും, വീടിന് ചുറ്റുമോ ടെറസിലോ സാധിക്കുന്ന രീതിയിൽ വിഷരഹിത ജൈവ പച്ചക്കറി കൃഷി ചെയ്യാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു പ്രദേശത്തിന് 220 പാക്കറ്റ് വീതം 9 പ്രദേശങ്ങൾക്ക് പാക്കറ്റിൽ വെണ്ട, പയർ, പാവൽ, പടവലം, മുളക്, കത്തിരിക്ക, വഴുതനങ്ങ, ചീര, തക്കാളി, അഗസ്ത്യചീര, വെള്ളരി എന്നീ വിത്തുകൾ
TSSS വിതരണം ചെയ്തു വരുന്നു. കൂടാതെ അഞ്ചുതെങ്ങ് പ്രദേശങ്ങളിൽ പഞ്ചായത്തുകൾ വഴി വിവിധ പ്രദേശങ്ങളിലെ 1132 പേർക്ക് വെണ്ട, പയർ, ചീര എന്നിവയുടെ വിത്തുകളും ലഭിച്ചു. പലരും മികച്ച രീതിയിൽ കൃഷി ചെയ്തു വരുന്നുണ്ട്.