2020ന്റെ ആദ്യ നാല് മാസങ്ങൾ പിന്നിട്ടപ്പോൾ തന്നെ നൈജീരിയയിലെ ക്രിസ്ത്യാനികൾക്ക് പീഡനങ്ങളും അവരുടെ മരണസംഖ്യയും വളരെയേറെ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട്.
ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ (ഇന്റർ സൊസൈറ്റി) മെയ് 15 ന് പുറത്തിറക്കിയ റിപ്പോർട്ടിൽ, ഈ വർഷം തുടക്കം മുതൽ 620 നൈജീരിയൻ ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടുവെന്ന് പറയുന്നു.
ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ,
നൈജീരിയയിൽ 2008-ൽ സ്ഥാപിതമായ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സൊസൈറ്റിയാണ്. പൗരസ്വാതന്ത്ര്യം, നിയമവാഴ്ച, ക്രിമിനൽ നീതി പരിഷ്കരണം, നല്ലഭരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ സംഘന പ്രവർത്തിക്കുന്നത്. ഇവരുടെ റിപ്പോർട്ട് പ്രകാരം “നൈജീരിയയിലെ പ്രധാന ഇസ്ലാമിക് ജിഹാദികളായ മിലിറ്റന്റ് ഫുലാനി കൂട്ടായ്മ, ബോക്കോ ഹറാം / ഐഎസ് എന്നിവർ മധ്യ, വടക്കുകിഴക്കൻ മേഖലകളിൽ തങ്ങളുടെ ക്രിസ്ത്യൻ വിരുദ്ധ അതിക്രമങ്ങൾ ശക്തമാക്കിയെന്നാണ്”.
“ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങൾ നിയന്ത്രണാതീതമായിരിക്കുന്നു,” രാജ്യത്തിന്റെ സുരക്ഷാ സേനയും ബന്ധപ്പെട്ട രാഷ്ട്രീയ നേതാക്കളും ഇവരുടെ പ്രവർത്തനങ്ങൾക്കെതിരെ ശബ്ദമുയർത്താതെ കണ്ണടക്കുകയോ ജിഹാദികളുമായി കൂട്ടുകൂടുകയോ ചെയ്യുന്നുവെന്നും ഇവരുടെ റിപ്പോർട്ട് പറയുന്നു.
രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം ഉണ്ടായിരുന്നിട്ടും, 2009 മുതൽ ഏകദേശം 32,000 ക്രിസ്ത്യാനികൾ ഇസ്ലാമിക ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് സൊസൈറ്റി പറയുന്നു. നൈജീരിയയിലെ ക്രിസ്ത്യാനികൾ വർഷാരംഭം മുതൽ മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകലിന് ഇരകളാണ്.
ഈ വർഷം ജനുവരിയിൽ ഗുഡ് ഷെപ്പേർഡ് സെമിനാരിയിൽ നിന്ന് നാല് സെമിനാരി വിദ്യാർത്ഥികളെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയിരുന്നു. തട്ടിക്കൊണ്ടുപോകലിന് പത്ത് ദിവസത്തിന് ശേഷം, നാല് സെമിനാരി വിദ്യാർത്ഥികളിൽ ഒരാളെ കണ്ടെത്തി, ജീവനോടെയുണ്ടെങ്കിലും ഗുരുതരമായി പരിക്കേറ്റിരുന്നു. ജനുവരി 31-ന് മറ്റു രണ്ട് സെമിനാരി വിദ്യാർത്ഥികളെ വിട്ടയച്ചതായി പ്രഖ്യാപിച്ചു, എന്നാൽ നാലാമത്തേത്, മൈക്കൽ നാനാദിയെ കാണാതായി, ഇപ്പോഴും തടവിലാണെന്ന് കരുതപ്പെട്ടു. നാനാഡി കൊല്ലപ്പെട്ടതായി പിന്നീട് പ്രഖ്യാപിച്ചു.
ഈ മാസം ആദ്യം ജയിലിൽ നിന്നുള്ള ഒരു അഭിമുഖത്തിൽ, നാനാദിയെ തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ നേതാവ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.18-കാരനായ സെമിനാരിയൻ “യേശുക്രിസ്തുവിന്റെ സുവിശേഷം തുടർന്നും പ്രസംഗിക്കും” എന്ന് അറിയിക്കുകയും (“കൊലയാളിയോട്”) അയാളുടെ ദുഷിച്ച വഴികൾ മാറ്റുന്നതിന് വേണ്ടി സംസാരിച്ചു എന്നുമാണ് വാർത്തകൾ.
മാർച്ചിൽ, നൈജീരിയയിലെ അബുജയിലെ ആർച്ച് ബിഷപ്പ് ഇഗ്നേഷ്യസ് കൈഗാമ നൈജീരിയയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനത്തിൽ, പ്രസിഡന്റ് മുഹമ്മദു ബുഹാരിയോട് അക്രമവും തട്ടിക്കൊണ്ടുപോകലും പരിഹരിക്കാൻ ആവശ്യപ്പെട്ടിരുന്നു.