ഫാ. ഇമ്മാനുവേൽ വൈ. എഴുതിയ “ലുത്തിനിയ ഒരു സ്വർഗ്ഗ സംഗീതം”, എന്ന പുസ്തകം അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്ത ആദ്യ കോപ്പി ക്രിസ്തുദാസ് പിതാവിന് നൽകി പ്രകാശനം നിർവ്വഹിച്ചു.
ജപമാല ഭക്തർക്ക്, മലയാളത്തിനുള്ള ഒരപൂർവ്വ സമ്മാനമാണെന്ന് ഈ പുസ്തകമെന്നു ഫാ. ലെനിൻ ഫെർണാണ്ടസ് പുസ്തകത്തെ പരിചയപ്പെടുത്തി.
പരിശുദ്ധ കന്യകാമറിയത്തിന്റെ, ലുത്തിനിയയിൽ ഉപയോഗിക്കുന്ന 52 അപദാനങ്ങൾ കാവ്യാത്മകമായ ഭാഷയിൽ
സഭാപിതാക്കന്മാരുടെ പഠനങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കുകയാണ് ഫാ. ഇമ്മാനുവേൽ. വി. അഗസ്റ്റിൻ, വി. തോമസ് അക്വിനാസ്, തുടങ്ങിയ സഭാപിതാക്കന്മാരുടെ വാക്കുകൾ പുസ്തകത്തിലെ പ്രമേയത്തിന് ആധികാരികത നൽകുന്നു.
മഹാകവി ഉള്ളൂർ, ഒ.എൻ.വി.,ടി. എസ്. എലിയറ്റ് പോലുള്ള കവികളുടെ കവിതാ ശകലങ്ങളും സ്വന്തം കവിതാശകളങ്ങളും പുസ്തകത്തിന് കാവ്യാത്മകമായ ഭാഷയുടെ അകമ്പടി നൽകുന്നുണ്ട്. എഴുത്തുകാരന്റെ പരപ്പുള്ള വായനാശീലവും, മലയാള ഭാഷാ പ്രവീണ്യവും പുസ്തകത്തെ അസ്വാദ്യമാക്കുന്നു. മാതാവിന്റെ ഹൃദ്യമായ മൾട്ടിക്കളർ ചിത്രങ്ങളും, മനോഹരമായ ലേഔട്ടും കുട്ടികൾക്ക് പോലും സമ്മാനമായി നൽകാവുന്ന ഒന്നായി പുസ്തകത്തെ മാറ്റുന്നുമുണ്ട്
ശ്രദ്ധേയമായ ലേഖനങ്ങൾ ചേർന്ന ഈ പുസ്തകം അപൂർവ്വമാണെന്നും ഏറെ പ്രയോജനപ്രദമാണെന്നും കരുതപ്പെടുന്നു.