പാളയം സെന്റ് ജോസഫ്സ് കത്തീഡ്രല്‍ സഹവികാരിയായി സേവനമനുഷ്ഠിക്കെ നിര്യാതനായ ഫാദര്‍ ജോണ്‍സണ്‍ മുത്തപ്പന്റെ (31) ഓർമ്മകൾക്കിന്ന് രണ്ടാണ്ട്. 18.06.2020-ല്‍ മാതൃ ഇടവകയായ പരുത്തിയൂര്‍ സെന്‍റ് മേരി മഗ്ദലേനാ ദേവാലയത്തില്‍ വച്ച് സ്വന്തം സഹോദരന്‍ ഫാ. ജോയി മുത്തപ്പനോടൊപ്പം വൈദികപട്ടം സ്വീകരിച്ചു. വിശുദ്ധനാവുകയെന്ന സ്വപ്നത്തെ തന്റെ കടമയായും ഉത്തരവാദിത്വവുമായി കണ്ടുകൊണ്ടാണ് ഫാ. ജോൺസൺ വൈദീക പദവിയിലേക്ക് കടന്നത്.
ഓർഫണേജിലും സ്പോർട്സ് ഹോസ്റ്റലുകളിലുമായി പഠനം പൂർത്തിയാക്കിയ അദ്ദേഹം തന്റെ പതിനഞ്ചാമത്തെ വയസിലാണ് ദൈവവിളിയിലേക്ക് തിരിഞ്ഞത്. പഠന കാലയളവിൽ ഗുസ്തിയിൽ സംസ്ഥാനതല ചാമ്പ്യൻ കൂടിയായിരുന്നു ഫാ. ജോൺസൺ മുത്തപ്പൻ.
പാളയം സെന്റ് ജോസഫ്സ് കത്തീഡ്രല്‍ ദേവാലയത്തില്‍ സഹവികാരിയായിട്ടാണ് ആദ്യ നിയമനം. പൊഴിയൂര്‍ പഴവഞ്ചാല ഹൗസില്‍ മുത്തപ്പന്‍ – മെറ്റില്‍ഡാ ദമ്പതികളുടെ എട്ടുമക്കളില്‍ ഏഴാമനായിരുന്നു പരേതനായ ഫാദര്‍ ജോണ്‍സണ്‍.