തിരുവനന്തപുരം അതിരൂപത മീഡിയ കമ്മീഷന്റെ ആഭിമുഖ്യത്തിൽ അതിരൂപതയിലെ ഇടവകകൾക്കായി ഓൺലൈൻ കരോൾ മത്സരം ‘സ്വർഗ്ഗീയം 2020’ സംഘടിപ്പിക്കുന്നു. ഇടവക വികാരിയുടെ അനുമതിയോടുകൂടി ഒരു ഇടവകയിൽ നിന്ന് ഒരു ടീമിന് പങ്കെടുക്കാവുന്നതാണ്. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി 2020 ഡിസംബർ 23. ആദ്യ മൂന്നു വിജയികൾക്ക് 5000/-, 3000/- 2000/- രൂപാവീതം സമ്മാനങ്ങളും Memento യും നൽകുന്നതായിരിക്കും. മികച്ച ഗാനങ്ങൾ അതിരൂപതാ യുട്യൂബ് ചാനലിൽ പ്രസിദ്ധപ്പെടുത്തും. ഏറ്റവും ജനപ്രിയമായ ഗാനത്തിനും സമ്മാനം നൽകും.
കരോൾ മത്സര നിബന്ധനകൾ താഴെ കൊടുത്തിരിക്കുന്നവയാണ്. :
1 . പ്രായപരിധി ഇല്ലാതെ 7 മുതൽ 20 പേർക്ക് വരെ പങ്കെടുക്കാം. ( സംഗീതോപകരണങ്ങൾ വായിക്കുന്നവരുൾപ്പെടെ)
2 . മലയാളത്തിലോ, തമിഴിലോ അയിരിക്കണം കരോൾ ഗാനം.
3 . ആമുഖം ഉൾപ്പെടെ 7 മിനിറ്റിൽ കവിയാത്ത വീഡിയോ ( ഇടവകയുടെ പേരുവിവരങ്ങൾ ഒന്നും തന്നെ പാടില്ല).
4. ലാന്ഡ്‌സ്‌കേപ് മോഡില് മൊബൈലീലോ, ഒറ്റ ക്യാമറയിലോ വീഡിയോ കട്ടില്ലാതെ ഒറ്റ സീക്ക്വൻസിൽ ഷൂട്ട് ചെയ്തയക്കണം.
5. കീബോർഡ്, തബല, ഗിത്താർ, വയലിൻ പോലുള്ള 5 വാദ്യോപകരണങ്ങൾ വരെ ഉപയോഗിക്കാം.
6. കരോക്കെ,മ്യൂസിക്ക് ഫീഡിങ് പാടില്ല.
7 .ആലാപനം കൂടാതെ അവതരണം ഡ്രസ്സ് കോഡ്, പശ്ചാത്തലം എന്നിവ മൂല്യനിർണയത്തിൽ പരിഗണിക്കുന്നതായിരിക്കും.
8. വീഡിയോ/ഓഡിയോ എന്നിവയിൽ യാതൊരുവിധ കൃത്രിമങ്ങളും അനുവദിക്കുന്നതല്ല. പൂർണമായും unedited ആയ എൻട്രികൾ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ.
9. മത്സരാർത്ഥികൾ Melodyne, Autotune, Smule തുടങ്ങിയ ആപ്പുകൾ ഉപയോഗിച്ചതായി ശ്രദ്ധയിൽപെട്ടാൽ അവരെ അയോഗ്യരായി കണക്കാക്കുന്നതാണ്.
10. ഒരു ടീം ഒന്നിലധികം പാട്ടുകൾ അയക്കാൻ പാടില്ല.
11. മത്സരാര്ത്ഥികള് മെയില് ഡ്രൈവില്/ ഗൂഗിള് ഡ്രൈവില് എന്ട്രി വീഡിയോ അപ് ലോഡ് ചെയ്തതിന് ശേഷം അതിന്റെ ഷെയറബിൾ ലിങ്ക് ചുവടെ കൊടുത്തയോരിക്കുന്ന diocesancommunication@gmail.com എന്ന ഈമെയിൽ നല്കിയാല് മതിയാകും.
വൈദീകരും സംഗീതജ്ഞരുമടങ്ങിയ പ്രഗത്ഭരായ വിധികർത്താക്കൾ ആയിരിക്കും മൂല്യനിർണ്ണയം നടത്തുന്നത്. ഫലപ്രഖ്യാപനം : 2020 ഡിസംബർ 31 ന് നടക്കും.സംശയനിവാരണത്തിന് 9846981272 ബന്ധുപ്പെടാനും അറിയിച്ചിട്ടുണ്ട്.