ആദിവാസി-ദളിത് മേഖലകളില്‍ കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവരുന്ന ഈശോ സഭാംഗമായ വൈദികന്‍ റവ. ഫാ. സ്റ്റാന്‍ സ്വാമിയെ (സ്വാമിയച്ചനെ) മതിയായ തെളിവുകളില്ലാതെ, പ്രായം പോലും പരിഗണിക്കാതെ അറസ്റ്റ് ചെയ്ത് തടവിലാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കെഎല്‍സിഎ സംസ്ഥാന സമിതി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പബ്ളിക് ഗ്രീവന്‍സ് സെല്ലില്‍ പരാതി നല്‍കി. അതോടൊപ്പം അന്യായ തടങ്കല്‍ നടപടി കടുത്ത മനുഷ്യാവകാശ ധ്വംസനമാണ് എന്നാരോപിച്ചു ദേശീയ മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. അടിസ്ഥാന രഹിതമായ ആരോപണങ്ങളെങ്കിലും അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിച്ചിരുന്ന സ്വാമിയച്ചനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയ നടപടിയില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്‍റ് ശ്രീ. ആന്‍റണി നൊറോണ, ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ്, ആധ്യാത്മീക ഉപദേഷ്ടാവ് റവ. മോണ്‍. ജോസ് നവാസ് എന്നിവരുടെ പേരിലാണ് പരാതികള്‍ നല്‍കിയത്.ഇതോടനുബന്ധിച്ച് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ വൈസ് പ്രസിഡന്‍റ് ശ്രീ. ഇ. ഡി. ഫ്രാന്‍സീസ്, ശ്രീ. ടി. എ. ഡാല്‍ഫിന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. ശ്രീ. ആന്‍റണി നൊറോണ അധ്യക്ഷത വഹിച്ചു. മോണ്‍. ജോസ് നവാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ ഷെറി ജെ തോമസ്, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ശ്രീ. ബേബി ഭാഗ്യോദയം, ശ്രീ. ജെ. സഹായദാസ്, ശ്രീമതി. ഉഷാകുമാരി, ശ്രീ. അജു ബി. ദാസ്, ശ്രീ. ബിജു ജോസി, ശ്രീ. എം. സി. ലോറന്‍സ്, ശ്രീമതി. ജസ്റ്റീന ഇമ്മാനുവല്‍, ശ്രീ. പൂവം ബേബി, ശ്രീ. ജോണ്‍ ബാബു, ശ്രീ. ജസ്റ്റിന്‍ ആന്‍റണി, ശ്രീ. എബി കുന്നേപറമ്പില്‍, അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, ശ്രീ. വിന്‍സ് പെരിഞ്ചേരി, ശ്രീ. ജോര്‍ജ് നാനാട്ട്, ഷൈജ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.കടപ്പാട് – കെഎൽസിഎ ടൈംസ്