മുംബൈ, ഇന്ത്യയിൽ ഈ വർഷത്തെ ഏഷ്യൻ യുവജന ദിനം നടക്കില്ല.
കത്തോലിക്കാ ബിഷപ്പുമാരുടെ കോൺഫറൻസിന്റെ (സി.സി.ബി.ഐ.) യൂത്ത് കമ്മീഷൻ അംഗമായ ബിഷപ്പ് ഹെൻറി ഡിസൂസ, ഏഷ്യൻ യുവജന ദിനത്തിന്റെ കാര്യത്തിലുണ്ടായ ഈ തീരുമാനത്തെക്കുറിച്ച് ഖേദിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു.
ഏഷ്യൻ യുവജന ദിനം നടക്കില്ലാത്തതിനാൽ മറ്റൊരു രാജ്യത്തേക്ക് മാറ്റുന്നതിനുപകരം, ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്പ്സ് കോൺഫറൻസിന്റെ (എഫ്എബിസി) ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ യുവാക്കളെ അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.
“ഒരു രൂപതയും ആതിഥേയത്വം വഹിക്കാൻ മുന്നോട്ട് വന്നിട്ടില്ല, എന്നാൽ ജൂബിലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഭാ പരിപാടികൾ മാറ്റിവയ്ക്കണമെന്ന് എഫ്.എ. ബി.സി. നേരത്തെ ആവശ്യപ്പെട്ടിരുന്നു” എന്ന് സിസിബിഐയുടെ യൂത്ത് കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാദർ ചേതൻ മച്ചാഡോ പറഞ്ഞു .
ഇന്ത്യയിലെ ലാറ്റിൻ ആരാധനക്രമ രൂപതകൾക്കുള്ള സിസിബിഐക്ക് – ഏഷ്യൻ യുവജന ദിനം ക്രമീകരിക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തമില്ല; പശ്ചാത്യ, പൗരസ്ത്യ ആരാധനക്രമത്തിൽ നിന്നുള്ള ബിഷപ്പുമാർ ഉൾപ്പെടുന്ന കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ)ക്കാണ് ആ ഉത്തരവാദിത്വം.
“ഇന്നത്തെ സാഹചര്യത്തിൽ പ്രോഗ്രാം നടത്താൻ സാധിക്കില്ല” എന്ന് പറഞ്ഞ് പരിപാടിക്ക് ആതിഥേയത്വം വഹിക്കാൻ കഴിയില്ലെന്ന് സി.ബി.സി.ഐ. നേരത്തെ പ്രഖ്യാപിച്ചിരുന്നു.