തിരിവനന്തപുരം ലത്തീന്‍ അതിരൂപതയയുടെ അജപാലന ശുശ്രൂഷയുടെയും യുവജനശുശ്രൂഷയുടെയും ഡയറക്റ്റര്‍മാരായി പുതിയ വൈദീകര്‍ ചുമതലയേറ്റു. ഫാ. ഡാര്‍വിനും, ഫാ. സന്തോഷ് കുമാറുമാണ് യഥാക്രമം അജപാലന, യുവജന ശുശ്രൂഷാ ഡയറക്റ്റര്‍മാരായി ചുമതലയേറ്റത്. ഫാ. ഡാര്‍വിന്‍ വള്ളവിള ഇടവകയിലെ സ്തുത്യര്‍ഹസേവനത്തിനു ശേഷമാണ് ശുശ്രൂഷാ ഡയറക്റ്റര്‍ പദവിയിലേക്കെത്തിയതെങ്കില്‍, ഫാ. സന്തോഷ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യുവജന ശുശ്രൂഷാ അസിസ്റ്റന്‍റ് ഡയറക്റ്ററായി ഫാ. ലെനിന്‍ ഫെര്‍ണാണ്ടസിനൊപ്പം സേവനം ചെയ്തുവരികയായിരുന്നു. ഇക്കഴിഞ്ഞവ്യാഴാഴ്ചയാണ് അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന്‍റെ സാന്നിദ്ധ്യത്തില്‍ വ്യത്യസ്ത ചടങ്ങുകളിലായി ഇരുവരും സത്യപ്രതിജ്ഞചെയ്ത് ചാര്‍ജ്ജ് എടുത്തത്. യഥാക്രമം ഫാ. ലോറന്‍സ് കുലാസ്, ഫാ. ലെനിന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ മാറുന്ന ഒഴിവിലേക്കാണ് പുതിയ നേതൃത്വമെത്തുന്നത്.

കഴിഞ്ഞമാസം ബി.സി.സി. എക്സിക്യൂട്ടീവ് സെക്രട്ടറിയായി ഫാ. സുരേഷ് പയസും ചാര്‍ജ്ജെടുത്തിരുന്നു

