വത്തിക്കാൻ: ഇറ്റലിയിൽ എങ്ങും യാത്രാ നിരോധനം ഏർപ്പെടുത്തിയിരിക്കെ വൈറസ് ബാധിതരെ സന്ദർശിക്കണമെന്ന് ഫ്രാൻസിസ് പാപ്പ. ഇന്നലെ രാവിലത്തെ വിശുദ്ധ കുർബാന അർപ്പണവേളയിലാണ് അദ്ദേഹത്തിൻറെ ആഹ്വാനം.
വൈദിക വൃത്തിയിലുള്ളവർ പുറത്തു പോകാൻ ധൈര്യം കാണിക്കണം, രോഗികളുടെ അടുത്തേക്ക് കടന്നു ചെല്ലണം പാപ്പാ പറഞ്ഞു. ഇന്നലെ പാപ്പയുടെ പ്രാർത്ഥനാ ചടങ്ങുകൾ ലൈവ് സ്ട്രീം ചെയ്തിരുന്നു. കോവിഡ് 19 ജാഗ്രതാ നിർദേശത്തിന്റെ പശ്ചാത്തലത്തിൽ 83 കാരനായ പാപ്പാ പൊതുചടങ്ങുകളിൽ ഉപേക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക വസതിക്ക് സമീപമുള്ള സന്തമാർത്താ കപ്പേളയിലാണ് അദ്ദേഹം പ്രത്യേകമായി വിശുദ്ധ കുർബാന അർപ്പിക്കുന്നത്.