അതിരൂപതയിലെ വൈദികരുടെ വാർഷിക ഷട്ടിൽ ടൂർണമെൻറ് വള്ളവിള ജെ4 ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്നു. രൂപതാ വൈദികരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ടൂർണമെൻറ് അഞ്ചാം എഡിഷനാണ് ഈ വർഷം നടന്നത്.
ഇക്കൊല്ലം ജൂനിയർ സീനിയർ വിഭാഗങ്ങളിലായി എഴുപതോളം വൈദികരാണ് വിവിധ ടീമുകളായി തിരിഞ്ഞു ബാഡ്മിന്റൻ റാക്കറ്റെടുത്തത്. ജൂനിയർ വിഭാഗത്തിൽ മത്സരക്രമമനുസരിച്ചു തന്നെ 24 ടീമുകൾ 8 വിഭാഗങ്ങളിലായി മത്സരിച്ചപ്പോൾ, സീനിയർ വിഭാഗത്തിൽ 11 ടിമുകളിലായി 22 വൈദികരും പങ്കെടുത്തു. ഏതാനും സഭാ വൈദികരൊഴിച്ച് മിക്കവാറും എല്ലാവരും തന്നെ അതിരൂപത വൈദികനായിരുന്നു എന്നതാണ് സവിശേഷത. 65 വയസ്സ് പ്രായമുള്ള പങ്ക്റേഷിയസ് അച്ഛൻ മുതൽ കഴിഞ്ഞ ഓഗസ്റ്റിൽ വൈദികരായവർ വരെ പ്രായഭേദമന്യേ ആവേശപൂർവ്വം മത്സരിച്ചു. സഹായമെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് മത്സരങ്ങളിൽ പങ്കെടുക്കുക മാത്രമല്ല സീനിയർ വിഭാഗത്തിൽ ഫൈനലിൽ എത്തിച്ചേരുകയും ചെയ്തു. സീനിയർ വിഭാഗത്തിൽ ഫാദർ ആന്റോ ഡിക്സൻ ഫാദർ ജസ്റ്റിൻ ജൂഡിൻ അടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി. ജൂനിയർ വിഭാഗത്തിൽ ഫാദർ സ്റ്റാലിൻ ഫെർണാണ്ടസ് ഫാദർ സനീഷ് ടീം ഫാദർ ഷാബിൻ ഫാ. തോമസ് ടീമിനെ പരാജയപ്പെടുത്തി ട്രോഫി കരസ്ഥമാക്കി.