സെപ്റ്റംബർ 14, തിങ്കൾ
ഈശോയെ, ഇന്നത്തെ സുവിശേഷം തീർച്ചയായും,ബൈബിളിലെ ഏറ്റവും മനോഹരമായ ഭാഗങ്ങളിൽ ഒന്നാണ്. അങ്ങയുടെ കുരിശിന്റെ അർത്ഥവും ലക്ഷ്യവും മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. ദൈവം നമ്മെ എത്രമാത്രം സ്നേഹിച്ചു, ആ സ്നേഹം പ്രകടിപ്പിക്കാൻഅവിടുന്ന് എന്തു ചെയ്തു എന്നതിന്റെ നിശബ്ദ പ്രഖ്യാപനമായി കുരിശ് നിലകൊള്ളുന്നു. അങ്ങേ കുരിശ്, അങ്ങേയ്ക്ക് സംഭവിച്ച ഒരു നിർഭാഗ്യമാണെന്ന് കരുതുന്നുവെങ്കിൽ അത് ഒരു വലിയ തെറ്റാണ്. അങ്ങയുടെ പീഡാസഹനവും മരണവും കൃത്യമായി ആസൂത്രണം ചെയ്തത് പിതാവാണ്. അങ്ങനെ ലോകത്തെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് കാണിക്കാൻ പിതാവ് കുരിശിന്റെ മാർഗം തിരഞ്ഞെടുത്തു.അങ്ങയുടെ കുരിശിനെക്കുറിച്ച് ആലോചിക്കുമ്പോൾ, എന്നെ വീണ്ടെടുക്കുവാൻ അങ്ങുനൽകിയ വിലയെക്കുറിച്ചും ദൈവസ്നേഹത്തിന്റെ അതിരുകൾ എത്രത്തോളമുണ്ടെന്നും ഓർമ്മിക്കുന്നു.കർത്താവേ! അങ്ങേ മരണംവഴി എനിക്ക് പുതുജീവൻനൽകിയതിന് അങ്ങേക്ക് നന്ദി !!
© Prem Bonaventure