തിരുവനന്തപുരം അതിരൂപതയുടെ കീഴിൽ മങ്കാട്ടുകടവിൽ പ്രവർത്തിയ്ക്കുന്ന വിശ്വപ്രകാശ് സെൻട്രൽ സ്കൂൾ സ്തുത്യർഹമായ പ്രവർത്തനത്തിന്റെ 15ആം വർഷത്തിലേക്ക് പ്രവേശിക്കുന്നു. ഈ സ്കൂൾ നിർമൽ ഔസേപ്പിനെ (IAS) പോലുള്ള അനേകം വ്യക്തിത്വങ്ങളെ സൃഷ്ടിക്കട്ടെ എന്നു അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് സ്കൂൾ ഡേ ആഘോഷത്തിന്റെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു ഓർമ്മിപ്പിച്ചു. .ശ്രീ. ഗബ്രിയേൽ സൈമൻ മുഖ്യാതിഥി ആയിരുന്നു. ഫാ. ഗ്ലാഡിന് അലക്സ്, ശ്രീമതി സ്മിത എസ്. ഫാ. തദേയൂസ്, ഫാ. തോമസ് തടത്തിൽ എന്നിവർ സന്നിഹിതരായിരുന്നു.