കോവിഡ് -19 ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാരണം, ഈ ദിവസങ്ങളിൽ ദിവ്യബലി കൂടാതെയുള്ള വിവാഹവും ശവസംസ്‌കാര ചടങ്ങുകളുമാണ് അതിരൂപതയിയിൽ നടന്നുവരുന്നത്. എന്നാൽ ഇപ്പോൾ കോവിഡ് -19 ന്റെ നാലാം ഘട്ട ലോക്ഡൗണിനോടനുബന്ധിച്ച് കൂടുതൽ ഇളവുകൾ സർക്കാർ നൽകിയതോടെ, പരമാവധി 50 പേരെ പങ്കെടുപ്പിച്ച്, ദിവ്യബലിയോടെ വാഹങ്ങൾ നടത്താമെന്നും, പരമാവധി 20 ആളുകളുമായി ദിവ്യബലിയോടെ ശവസംസ്‌കാരം നടത്താമെന്നും അനുവാദം നൽകിക്കൊണ്ടുള്ള കത്ത് പുറത്തുവന്നു. ഇടവക വികാരിമാരും പാരിഷ് കൗൺസിലും ഇക്കാര്യത്തിൽ സിവിൽ അധികാരികളുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അതിരൂപതയിൽ നിന്നയച്ച കത്തിൽ പറയുന്നു.