വിഴിഞ്ഞം സമരം കടലും തീരവും സംരക്ഷിക്കുവാനുള്ള പേരാട്ടമുഖമായി മാറുമെന്ന് ഫാ. യൂജിൻ എച്ച് പെരേര. അന്തരിച്ച കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ നേതാവും, നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം ജനറൽ സെക്രട്ടറിയുമായിരുന്ന ടി.പിറ്ററിൻ്റെ രണ്ടാം അനുസ്മരണ സമ്മേളനം വിഴിഞ്ഞം സമരപന്തലിൽ ഉത്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടലും തീരവും കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന പദ്ധതികളിൽ ഒന്നു മാത്രമാണ് വിഴിഞ്ഞം പദ്ധതിയെന്നും, അതുവിതച്ച ദുരന്തം ഭയാനകമാണെന്നും ദീർഘവീക്ഷണത്തോടു ചൂണ്ടി കാണിച്ച നേതാവായിരുന്നു ടി.പിറ്റർ എന്നും അദ്ദേഹം പറഞ്ഞു. സമരം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി 17-ാം തിയതി മുതൽ തിരുവനന്തപുരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ റോഡുകൾ ഉപരോധിക്കുമെന്നും വിവിധ ജനകീയ പ്രസ്ഥാനങ്ങളെ ഒന്നിപ്പിച്ച് സമരം സംസ്ഥാന വ്യാപകമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 17- ന് തീരദേശ ഇടവകളിലുള്ള ബസ് സ്റ്റാന്റുകളും, പ്രധാന ജംഗ്ഷനുകളും തുറമുടക്കി ഉപരോധിക്കും. ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് ജാക്സൺ പൊള്ളയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ.ആൻ്റോ ഏലിയാസ്, ശ്രീ.എ.ജെ വിജയൻ, ശ്രീ. ആശ്രയം രാജു, ശ്രീമതി മേഴ്സി അലക്സ്ണ്ടർ, ശ്രീ. വലേരിയൻ ഐസക്ക്, ശ്രീ.ആൻ്റണി കുരിശുങ്കൽ എന്നിവർ പങ്കെടുത്തു.