വിഴിഞ്ഞം തുറമുഖ പദ്ധതിയോടനുബന്ധിച്ച് പ്രഖ്യാപിച്ച പാക്കേജ് വൈകുന്നതിൽ പ്രതിഷേധിച്ച് വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിൽ തുറമുഖ നിർമ്മാണം തടസ്സപ്പെടുത്തി കൊണ്ടുള്ള സമരം നടന്നു. മാർച്ച് 11ന് കളക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന ബന്ധപ്പെട്ടവരുടെ യോഗത്തിൽ ചർച്ചചെയ്ത് അനുകൂല തീരുമാനം എടുക്കാം എന്ന ഉറപ്പിന്മേൽ സമരക്കാർ പിന്മാറി. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും പ്രതിഷേധക്കാർ അറിയിച്ചു.
പദ്ധതിപ്രദേശത്ത് നോടനുബന്ധിച്ച് കരീം പൊഴിക്കര ഭാഗത്തെ സെൻറ് ആൻറണീസ് കുരിശടിയിലേക്കുള്ള വഴി പെട്ടെന്ന് അടച്ചതാണ് പെട്ടെന്നുണ്ടായ സമരത്തിന് കാരണം.
പദ്ധതിയോടനുബന്ധിച്ച് മത്സ്യത്തൊഴിലാളികൾക്കായി പ്രഖ്യാപിച്ച മണ്ണെണ്ണ ആനുകൂല്യവും മറ്റു ദുരിതാശ്വാസ പാക്കേജുകളും ഇനിയും ഇതുവരെയും നടപ്പിലാക്കുകയോ ലഭ്യമാക്കുകയോ ചെയ്തിട്ടില്ല എന്ന് പ്രതിഷേധക്കാർ അറിയിച്ചു. ആരോഗ്യം ശുചിത്വം പാർപ്പിടം തൊഴിൽ സംരക്ഷണം തുടങ്ങിയ കാര്യങ്ങളിലൊന്നും പ്രഖ്യാപനങ്ങൾ നടന്നതല്ലാതെ ഒരു തീരുമാനവും ഉണ്ടായിട്ടില്ല എന്നും സമരക്കാർ ആരോപിച്ചു. ഇടവക വികാരി ഫാദർ ജസ്റ്റിൻ ജൂഡിൻ പാരിഷ് കൗൺസിൽ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്.