വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾക്ക് പരിഹാരം ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിൽ നടക്കുന്ന മുഴുവൻ സമയ സമരത്തിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണം സ്തംഭിച്ചു. പതിറ്റാണ്ടുകളായി തുടരുന്ന മത്സ്യബന്ധന തുറമുഖം നിലനിർത്തണമെന്നും തങ്ങളുടെ ജീവനോപാധിയായ മത്സ്യബന്ധന തുറമുഖത്തിന്‍റെ നിലനിൽപ്പിന് ഭീഷണിയുണ്ടാകരുതെന്നും ആവശ്യപ്പെട്ടു. ഒപ്പം തന്നെ നിവേദനത്തില്‍ പറഞ്ഞിരിക്കുന്ന മറ്റ് ആശങ്കകള്‍ക്ക് സത്വര പരിഹാരം ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചാണ് സമരം. കഴിഞ്ഞ ദിവസങ്ങളിൽ ഇത് സംബന്ധിച്ച് കളക്ടർ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് നിർമ്മാണകമ്പനി (വിസിൽ) എന്നിവരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ബുധനാഴ്ച വൈകിട്ട് സമരം ആരംഭിച്ചത്.