വത്തിക്കാൻ സിറ്റി: കോവിഡ് മഹാമാരി തുടരവേ, കത്തോലിക്കാ വിശ്വാസീസമൂഹം വലിയനോമ്പിന് ആരംഭം കുറിക്കുന്ന വിഭൂതി തിരുനാളിൽ പാലിക്കേണ്ട സുപ്രധാന
നിർദേശങ്ങളുമായി വത്തിക്കാൻ. ഫെബ്രുവരി 17നാണ് ആഗോള സഭയിൽ വിഭൂതി തിരുനാൾ. നെറ്റിയിലോ ശിരസിലോ ചാരം പൂശുന്ന അനുഷ്ഠാനമാണ് അന്നേ ദിനത്തിലെ പ്രധാന സവിശേഷത. അതു സംബന്ധിച്ച നിർദേശമാണ് ആരാധനക്രമ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ തിരുസംഘം ഇപ്പോൾ പുറപ്പെടുവിച്ചത്.
വൈദികൻ കൈകൾ വൃത്തിയായി കഴുകി മാസ്‌ക് ധരിച്ചു കൊണ്ടായിരിക്കണം ഈ കർമം നിർവഹിക്കേണ്ടത്. ചാരം കൊണ്ട് നെറ്റിയിൽ കുരിശു വരയ്ക്കുന്നതിനു പകരം തലയിൽ ചാരം വിതറിയാൽ മതിയാകും. വൈദികൻ ജനങ്ങളുടെ അടുത്തേക്ക് എത്തും വിധമോ, വൈദികന്റെ അടുക്കലേക്ക് ജനങ്ങൾ എത്തും വിധമോ കാര്യങ്ങൾ ക്രമീകരിക്കാം.
ചാരംകൊണ്ട് ഓരോരുത്തർക്ക് കുരിശുവരച്ച് നൽകുമ്പോഴും, ‘മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്കുതന്നെ നീ മടങ്ങും,’ എന്ന് വൈദികർ ആവർത്തിച്ച് ഉരുവിടുമായിരുന്നു. എന്നാൽ, അതിനു പകരമായി ചാരം വെഞ്ചിരിച്ചശേഷം, തിരുക്കർമങ്ങളിൽ പങ്കെടുക്കുന്നവരെ ഒന്നടങ്കം അഭിസംബോധന ചെയ്യുംവിധം ഈ ഉദ്ധരണിയോ, ‘പശ്ചാത്തപിച്ച്, സുവിശേഷത്തിൽ വിശ്വസിക്കുക’ എന്ന ഉദ്ധരണിയോ ഒരു തവണ ഉരുവിട്ടാൽ മതിയെന്നും നിർദേശിച്ചിട്ടുണ്ട്.
വിഭൂതി ബുധനാഴ്ച നിര്‍ദ്ദേശങ്ങളെക്കുറിച്ചുള്ള വീഡിയോ കാണാം. ഫാ. ജോസ് ജി.
കടപ്പാട്: