കെ. സി. ബി. സി. മീഡിയ കമ്മീഷൻ പി. ഒ. സി. പാലാരിവട്ടത്തു സംഘടിപ്പിച്ച ഏകദിന സെമിനാർ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കത്തോലിക്കാ രൂപതകളിലെയും സന്യാസ സഭകളിലെയും മാധ്യമപ്രവർത്തകരായിരിക്കുന്ന നൂറോളം പേരാണ് സെമിനാറിൽ പങ്കെടുക്കുന്നത്. കെ.സി.ബി.സി ഡെപ്യുട്ടി സെക്രട്ടറി ഫാ. വർഗീസ് വള്ളിക്കാട്, കെ.സി.ബി.സി. മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. എബ്രഹാം ഇരിമ്പിനിക്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഏഷ്യാനെറ് ന്യൂസ് ഓൺലൈൻ എഡിറ്റർ ശ്രി. എബി തരകൻ സാമൂഹിക മാധ്യമങ്ങളെ കുറിച്ചുള്ള ക്ലാസിന് നേതൃത്വം നൽകി.
എല്ലാ വാക്കിനും ഒരു കോണ്ടെക്സ്റ്റ് ഉണ്ട്, അതുപോലെ മാധ്യമങ്ങളുടെ വാർത്തകൾക്കും ഒരു കാരണം ഉണ്ട്, ലക്ഷ്യം ഉണ്ട്. സത്യം പുനർ നിർവചിക്കപ്പെട്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, വിജയിക്കുന്ന നുണകളാണ് സത്യങ്ങളായി ആഘോഷിക്കപ്പെടുന്നത്. നമ്മൾ കുറച്ചു കൂടി വലിയ കൂട്ടായ്മയിലേക്ക് വളരേണ്ടതുണ്ട് എന്നും എന്റെ സഭയും ഞാനും ചെയ്യുന്നത് മാത്രമല്ല, എന്ന ബോധ്യത്തോടെ കൂട്ടായ പ്രവർത്തനവുമായി, ഒരേ സമയം ശ്രവിക്കുകയും പഠിക്കുകയും ചെയ്യുന്ന സഭയായി മാറാൻ ശ്രമിക്കണം എന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.