തിരുവനന്തപുരം.വലിയതുറയില്‍ കടലാക്രമണം. ശക്തമായ തിരയടിയില്‍ തീരത്തെ വീടുകള്‍ക്ക് കേടുപാടുണ്ട് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തുന്നതിന് മുമ്പ് തന്നെ കടലേറ്റത്തിന്റെ ലക്ഷണം, വരാന്‍പോകുന്ന കടല്‍ക്ഷോഭത്തിന്റെ സുചനയാണന്ന് തീരദേശത്തുള്ളവര്‍ വേവലാതിപ്പെടുന്നു. ലക്ഷദ്വീപില്‍ രുപം കൊണ്ട ന്യുനമര്‍ദ്ദത്തിന്റെ പ്രതിഫലനമാണന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ കൊല്ലം രൂക്ഷമായ കടല്‍ക്ഷോഭത്തില്‍ വിഴിഞ്ഞത്തിന് വടക്കോട്ടുള്ള തീരങ്ങളില്‍ ഗുരുതരമായ തീരശോഷണവും,വീടുകളുടെ നഷ്ടവുമുണ്ടായിരുന്നു. ഇക്കഴിഞ്ഞ ആഴ്ചമുതലാരംഭിച്ച തിരയടിയില്‍ പൂന്തുറ, കണ്ണാന്തുറ, ബീമാപള്ളി, വലിയതുറ തുടങ്ങയ ഭാഗങ്ങളിലെ മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ തിരയടിയില്‍ ഭീതിയിലാണ്. ഒന്‍പതുവീടുകളില്‍ കടല്‍ കയറി. ഒരുവീട് ഭാഗീകമായി തകര്‍ന്നു.
കഴിഞ്ഞകൊല്ലങ്ങളിലെ കടലാക്രമണങ്ങളില്‍ താറുമാറായ തീര ജീവിതങ്ങളെ പുനരധിവസിപ്പിക്കുവാനും നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരുന്നു. പുനര്‍ഗേഹം പദ്ധതി, തീരസുരക്ഷ എന്നിവ അക്കുട്ടത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നുണ്ട്. പൂന്തുറ,വലിയതുറ ഭാഗത്തെ കടല്‍ക്ഷോഭത്തിന് ശാശ്വത പരിഹാരമായി തീരക്കടലില്‍ ജിയോട്യുബ് ഉപയോഗിച്ച് ഓഫ്‌ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതിക്കും സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു.തീരുമാനങ്ങള്‍ നടപ്പിലാക്കുവാനുള്ള ഉദ്ദ്യോഗസ്ഥ ലോബിയുടെ കാലതാമസവും,തീരവാസികള്‍ക്കും അവരെ നയിക്കുന്നവര്‍ക്കും എന്തു പദ്ധതി വന്നാലും എതിര്‍ക്കുന്ന മനോഭാവവുമാണ് കര്യങ്ങള്‍ വൈകിപ്പിക്കുന്നതിലെ പ്രധാന കാരണങ്ങളായി ചൂണ്ടി കാണിക്കപ്പെടുന്നു.
ന്യുനമര്‍ദ്ദമാണ് കടല്‍ക്ഷോഭത്തിന് നിദാനമെങ്കില്‍ കുറഞ്ഞത് രണ്ട് മൂന്ന് ദിവസമെങ്കിലും ഈ സ്ഥിതി തുടരുവാനാണ് സാധ്യതയെന്ന് മല്‍സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് ഭീതിയില്‍ ഭാഗികമായി മാത്രം മല്‍സ്യബന്ധനം നടക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ തീരദേശത്തുള്ളത്.അതുമൂലം അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന തീരത്തെ കുടിലുകള്‍ക്ക് തിരയടി നേരിടനുള്ള ശക്തിയില്ല.
യേശുദാസ് വില്യം
നോട്ടിക്കല്‍ ടൈംസ് കേരള