കേരള. കടലാക്രമണത്തിന്റെ തീവ്രതയില്‍ വിറളിപിടിച്ച് തീരമേഖല.തിരുവനന്തപുരത്തെ വലിയതുറ തീരത്തു തന്നെയാണ് കടലാക്രമണത്തിന്റെ കേന്ദ്രബിന്ദു.കഴിഞ്ഞ മണ്‍സൂണ്‍ കാലത്ത് കടലെടുത്തുപോയതിനോട് ചേര്‍ന്നുള്ള തീര ഭാഗങ്ങളിലാണ് ഇപ്പോഴത്തെ കടലാക്രമണം.കടലിന്റെ മുനമ്പില്‍ നില്‍ക്കുന്ന വീടുകള്‍ ഏതു നിമിഷവും കടലടിയില്‍ തകരാമെന്ന നിലയിലാണ്. കഴിഞ്ഞ രാത്രിയില്‍ രണ്ടു വീടുകള്‍ക്ക് നാശം സംഭവിച്ചതോടെയാണ് തീരവാസികള്‍ പ്രക്ഷോഭവുമായി വലിയതുറ-ചെറിയതുറ റോഡ് ഉപരോധിച്ചത്. കോവിഡിന്റെ ഭീകരത നാടെങ്ങും നിറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലാണ് കടലാക്രമണ തീരത്തെ ജനങ്ങള്‍ എല്ലാ നിയന്ത്രണങ്ങളും വിട്ട് റോഡിലിറങ്ങിയത്. വലിയതുറ സെന്റെ് ആന്റെണീസ് ഫെറോനാ ചര്‍ച്ചിലെ സഹ വികാരി ഫാദര്‍ പ്രബിന്റെ നേതൃത്വത്തിലായിരുന്നു റോഡ് ഉപരോധം നടന്നത്.രാഷ്ട്രീയക്കാരോ മറ്റു സാമൂഹ്യപ്രവര്‍ത്തകരോ മുന്നണിയില്‍ ഇല്ലാതിരുന്ന ഉപരോധത്തില്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയൊരു സംഘം പങ്കെടുത്തു.കഴിഞ്ഞ തവണ കടലാക്രമണം ഉണ്ടായപ്പോള്‍ അസംബ്ലിയില്‍ നിന്നും മന്ത്രി കെ.കൃഷ്ണന്‍കുട്ടി വലിയതുറതീരത്തെത്തി ഉറപ്പു കൊടുത്തതും അതിനായി തുക കണ്ടെത്തുകയും ചെയ്തിരുന്നതാണ്. കടലാക്രമണത്തില്‍ നിന്നും തീരത്തെ രക്ഷിക്കുവാന്‍ ഓഫ്‌ഷോര്‍ ബ്രേക്ക് വാട്ടര്‍ പദ്ധതിയും വിഭാവന ചെയ്തിരുന്നു.വര്‍ഷം ഒന്നു കഴിഞ്ഞിട്ടും ഒന്നും നടക്കാത്തതിന്റെ അമര്‍ഷം തീരമേഖലയിലുണ്ട്. വീണ്ടും മണ്‍സൂണും കടലാക്രമണവും വന്നപ്പോള്‍ താല്‍ക്കാലികമായ രക്ഷാമാര്‍ഗ്ഗമെങ്കിലും നല്‍കണമെന്നാണ് ഇവരുടെ ആവിശ്യം.കടല്‍ മുനമ്പില്‍ നില്‍ക്കുന്ന വീടുകളുടെ സംരക്ഷണത്തിനായി പാറകള്‍ കൊണ്ടുവരണമെന്നാണ് ഇവരുടെ ആവിശ്യം.രണ്ടു ദിവസത്തിനുള്ളില്‍ പറകള്‍ എത്തിച്ചില്ലെങ്കില്‍ വീണ്ടും പ്രത്യക്ഷസമരവും റോഡ് ഉപരോധവും നടത്തുമെന്ന് പള്ളി സഹവികാാരി ഫാദര്‍ പ്രബിന്‍ നോട്ടിക്കല്‍ ടൈംസിനോട് പറഞ്ഞു. വലിയതുറ പാലത്തിന് തെക്കുഭാഗത്തായുള്ള ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ കെട്ടിടം സംരക്ഷിക്കുവാന്‍ കടലിലേക്ക് തള്ളി നടത്തിയ നിര്‍മ്മാണവും ഇവിടുത്തെ കടലാക്രമണത്തിന്റെ തീവ്രത കുട്ടിയെന്നും തീരത്തുള്ളവര്‍ പറയുന്നു.തീരത്തു നിന്നും സുരക്ഷിത ഇടത്തേക്കു മാറുന്ന പുനര്‍ഗേഹം പദ്ധതിപ്രകാരം മാറി താമസിക്കുവാനും ഇവര്‍ തയ്യാറാണ്.മുട്ടത്തറയിലെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ ഇനിയും അഞ്ചിലേറെ ഫ്‌ളാറ്റുകള്‍ ആര്‍ക്കും നല്‍കാതെ കിടപ്പുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.കോവിഡിന്റെ പശ്ചാത്തലത്തിലാണ് തീരസുരക്ഷിതത്വം സംബന്ധിച്ച പണികള്‍ക്ക് കാലതാമസമുണ്ടായതെന്ന് ഫിഷറീസ് മന്ത്രിയുടെ ഓഫിസ് പറഞ്ഞു.പ്രശ്‌നം അടിയന്തിരമായി പരിഹരിക്കുമെന്നും അവര്‍ പറയുന്നു.
@Yesudas William
9446 34 53 53