COVID19 നിയന്ത്രണങ്ങൾ കണക്കിലെടുത്ത്
ലോഗോസ് ക്വിസ് 2020 പരീക്ഷാ തീയതി പുതുക്കി നിശ്ചയിച്ചു.
2021 മാർച്ച് 21 ആണ് പുതിയ തീയതി.
ഗുരുതരമായ പ്രശ്നങ്ങൾ നിലനിൽക്കുകയാണെങ്കിൽ തീയതിയിൽ ഇനിയും മാറ്റം വരാം.
സെപ്റ്റംബർ 25 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് നടന്ന Google മീറ്റിൽ കെസിബിസി ബൈബിൾ കമ്മീഷൻ ചെയർമാൻ ബിഷപ്പ് റവ. ഡോ. ജെയിംസ് ആനാപറമ്പിലും വിവിധ രൂപതകളിലെ ബൈബിൾ അപ്പോസ്തലേറ്റ് ഡയറക്ടറുമാരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനമെടുത്തത്.
കൊറോണ വൈറസിന്റെ വ്യാപനം ഇതുവരെ നിയന്ത്രണത്തിൽ അല്ലാത്തതിനാൽ ലോഗോസ് ക്വിസിൽ പങ്കെടുക്കുന്നവരെ പരീക്ഷയ്ക്കായി ഒരുക്കുന്നതിൽ പലരും ആശങ്ക പ്രകടിപ്പിച്ചു.
യോഗത്തിൽ ഉണ്ടായ തീരുമാനങ്ങൾ
1. നിലവിലെ സാഹചര്യങ്ങളിൽ 2020 ഡിസംബർ 27 മുതൽ പരീക്ഷയ്ക്ക് പ്രായോഗികമല്ല.
2020 ലോഗോസ് ക്വിസ് പ്രാഥമിക പരീക്ഷയുടെ പുതിയ തീയതി 2021 മാർച്ച് 21 ആണ്.
ഓശാന ഞായറാഴ്ചയ്ക്ക് മുമ്പുള്ള ഞായറാഴ്ചയാണ് (മാർച്ച് 28). ഗുരുതരമായ പ്രശ്നങ്ങൾ നിലനിൽക്കുകയാണെങ്കിൽ തീയതിയിൽ മാറ്റാം.
2. അതിനാൽ, 2021 ജനുവരി 31 വരെ രജിസ്ട്രേഷൻ സ്വീകരിക്കും.