ന്യൂഡൽഹി: കണ്ടെയ്‌ൻമെന്റ് സോണുകളിൽ ജൂലായ് 31വരെ ലോക്ക് ഡൗൺ നീട്ടാനും മറ്റു മേഖലകളിൽ കൂടുതൽ ഇളവുകൾ നൽകാനും പുതിയ മാർഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. പ്രധാനമന്ത്രി ഇന്ന് വൈകിട്ട് നാലിന് രാജ്യത്തെ അഭിംസബോധന ചെയ്യും.
അൺലോക്ക്-2 എന്നു പേരിലുള്ള ഇളവുപ്രകാരം സ്ഥല സൗകര്യം കൂടുതലുള്ള വ്യാപാര സ്ഥാപനങ്ങളിൽ അഞ്ചിൽകൂടുതൽപേർക്ക് ഒരേസമയം പ്രവേശിക്കാം.
രാത്രി കർഫ്യൂ രാത്രി പത്തു മണിമുതൽ രാവിലെ അഞ്ചുമണിവരെയായി ചുരുക്കി. കണ്ടെയ്‌ൻമെന്റ് സോണുകൾ നിശ്‌ചയിക്കുന്നത് സംസ്ഥാനങ്ങൾ.അതിനു പുറത്തുള്ള ഇളവുകൾ സംസ്ഥാന സർക്കാരിന് തീരുമാനിക്കാം.കേന്ദ്ര-സംസ്ഥാന ട്രെയിനിംഗ് ഇൻസ്‌റ്റിറ്റ്യൂട്ടുകൾക്ക് ജൂലായ് 15ന് ശേഷം പ്രവർത്തിക്കാം.
വിലക്ക് തുടരും:
വിദ്യാലയങ്ങൾ, സിനിമാ തിയേറ്ററുകൾ, ബാർ, ഓഡിറ്റോറിയങ്ങൾ, അസംബ്ളി ഹാളുകൾ, ജിം, നീന്തൽക്കുളങ്ങൾ, മെട്രോ ട്രെയിൻ
അന്താരാഷ്‌ട്ര വിമാന സർവീസ്
മത,രാഷ്‌ട്രീയ,സാംസ്‌കാരിക യോഗങ്ങൾ,കൂട്ടായ്‌മകൾ
രാത്രി കർഫ്യൂ: രാത്രി പത്തു മുതൽ രാവിലെ 5വരെ
യാത്രപാടില്ല: 10 വയസിന് താഴെയും 65വയസിന് മുകളിലും പ്രായമുള്ളവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ