നിങ്ങൾ പാവപ്പെട്ടവരെ മറക്കരുത് എന്ന് ഫ്രാൻസിസ് പാപ്പ തന്റെ പ്രഭാത ദിവ്യബലിയിൽ ജനങ്ങളോട് ആഹ്വാനം ചെയ്തത് കഴിഞ്ഞ ദിവസം ആയിരുന്നു. അവരുടെ ആരോഗ്യം കൂടെ പരിപാലിക്കാൻ നമുക്ക് കടമയുണ്ട് എന്ന ഓർമ്മപ്പെടുത്തൽ ആയിരുന്നു പാപ്പയുടെ ഇൗ വാക്കുകൾ.
എന്നാൽ പരദേശികളുടെയും അഭയാർത്ഥികളുടെയും ഉന്നമനത്തിനും സംരക്ഷണത്തിനും വേണ്ടി 1895ൽ വാഴ്‌തപെട്ട ജോൺ ബാപ്റ്റിസ്റ്റ് സ്കലബ്രിനി സ്ഥാപിച്ച മിഷനറി സിസ്റ്റേഴ്സ് ഓഫ് സെന്റ് ചാൾസ്സ് ബോറോമെയോ (സ്കലബ്രിനിയെൻസ് ) അവരുടെ ദൗത്യം മറക്കാതെ കൊറോണ ഭീതിയുടെ നിഴലിൽ കഴിയുന്ന ഇറ്റാലിയൻ ജനതക്ക് സഹായവുമായി മുന്നോട്ട് പോകുന്നു. റോമിലെ അഭയാർത്ഥികൾക്കും പ്രവാസികൾക്കും സൗജന്യമായി ഇറ്റാലിയൻ ഭാഷ പഠിപ്പിക്കുക്കയും കൗൺസിലിങ്ങും മറ്റ് അനുബന്ധ പ്രവർത്തങ്ങളും നടത്തിവരികയായിരുന്നു സ്കലബ്രിനിയെൻസ് ഇതുവരെ.
എന്നാൽ കൊറോണ വൈറസ് മൂലം എല്ലാ സ്ഥാപനങ്ങളുടെയും പ്രവർത്തനം നിലച്ചു.
അന്നുമുതൽ ആണ് ഇറ്റലിയിൽ മാസ്‌ക്കുകളുടെ അഭാവം മനസ്സിലാക്കി റോമിലെ വിയ ആൽബയിൽ താമസിക്കുന്ന സിറ്റേഴ്സ് അവരെക്കൊണ്ട് കഴിയും വിധം മാസ്കുകൾ നിർമ്മിച്ച് സർക്കാരിന്റെ സംവിധാനങ്ങൾ വഴി ജനങ്ങൾക്ക് വിതരണം ചെയ്യാൻ ആരംഭിച്ചത്.
മരണത്തിന്റെ നിഴൽവീണ താഴ്‌വരകളിലൂടെയാണ് ഞാൻ നടക്കുന്നതെങ്കിലും അവിടുന്ന് കൂടെയുള്ളത്തിനാൽ ഞാൻ ഭയപ്പെടുകയില്ല എന്ന വചനത്തിൽ ഉറച്ച് വിശ്വസിച്ച് സ്കലബ്രിനിയെൻ സിസ്റ്റേഴ്‌സ് മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്തു വരുന്നു.