കൊറോണ വൈറസ് നിയന്ത്രണ വിധേയമാക്കാൻ പോരാടുന്ന മെഡിക്കൽ സംഘങ്ങൾക്ക് ഹൃദയംഗമമായ നന്ദിയും ആദരവും അർപ്പിച്ചുകൊണ്ട്, ബ്രസീലിലെ ഏറ്റവും വലിയ ആകർഷണമായ ക്രൈസ്റ്റ് ദി റിഡീമർ പ്രതിമ ഈസ്റ്റർ ഞായറാഴ്ച ഒരു ഡോക്ടറുടെ യൂണിഫോം ധരിച്ച് നിൽക്കുന്ന രീതിയിൽ പ്രകാശിപ്പിച്ചു.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ മറ്റുള്ളവരെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തിയവരെ ബഹുമാനിക്കുന്നതിനായി ആണ് റിയോ ഡി ജനീറോയിലെ കോർകോവാഡോ പർവതത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്റ്റ് ദി റിഡീമർ (ക്രിസ്റ്റോ റെഡെന്റർ) പ്രതിമ വർണ്ണശബളമാക്കിയത്.
“ഒബ്രിഗാഡോ,” നന്ദി എന്ന പോർച്ചുഗീസ് പദം, കൂടാതെ “വീട്ടിൽ തന്നെ ആയിരിക്കുക” എന്നർഥമുള്ള “ഫിക് എം കാസ” എന്നിവയും 38 മീറ്റർ ഉയരമുള്ള പ്രതിമയിൽ പ്രദർശിപ്പിച്ചിരുന്നു.