തിരുവനന്തപുരം: കോവിഡ്-19 നെ തുടർന്ന് സുരക്ഷിത്വത്തിനായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഓൺ ലൈൻ ക്ലാസ്സുകൾ സ്വാഗതാർഹമാണ് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റെ പി സ്റ്റെല്ലസ്. എന്നാൽ,ടെലിവിഷനും സ്മാർട്ട് ഫോണും ,ലാപ് ടോപ്പും, ഇല്ലാത്ത നിർധന സാമൂഹികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളിൽ പുതിയ സമ്പ്രദായം പ്രാപ്യമാണോയെന്ന് വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി-മേഖലകളിലെയും, പട്ടികജാതി പട്ടികവർഗ്ഗകുടുംബങ്ങൾക്കും ഇപ്പോഴും ലാപ്ടോപ്പും,സ്മാർട്ട് ഫോണും ,ടെലിവിഷനും അന്യമാണ്. സൗകര്യമൊരുക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിച്ചുളളത്. ഈ സൗകര്യങ്ങൾ ഇല്ലാത്തവർക്ക് ഏതുതരത്തിൽ ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കണമെന്ന് സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.സ്റ്റെല്ലസ് ആവശ്യപ്പെട്ടു.
ഗ്രന്ഥശാലകൾ, അയൽവീടുകൾ, അക്ഷയകേന്ദ്രം എന്നിവിടങ്ങളിൽ കുട്ടികളെത്തി ഓൺലൈൻ വഴിയുളള ക്ലാസുകൾ അതത് സമയങ്ങളിൽ പഠിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാനദണ്ഡം.തീരദേശ മേഖലകളിലും പട്ടികജാതി-പട്ടികവർഗ്ഗ മേഖലകളിലും, പലയിടത്തും കോവിഡ്-19 രോഗം സ്ഥിരികരിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ ഒന്ന് മുതൽ പ്ലസ്ടു വരെയുളള മിക്ക കുട്ടികൾക്കും ഇത്തരം സംവിധാനങ്ങളില്ല. ഇവ വാങ്ങാനുളള സാമ്പത്തികവുമില്ല.ഇൗ സാഹചര്യത്തിൽ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി മേഖലയിലെ കുട്ടികൾക്കും പട്ടികജാതി-പട്ടികവർഗ്ഗ മേഖലയിലും ഓൺലൈൻ ക്ലാസുകൾ എങ്ങനെ ലഭ്യമാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.