കോവിഡ് പകർച്ച വ്യാധിയുടെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ഇടവകകളുടെ മുന്നറിയിപ്പ്. പൂന്തുറ, വിഴിഞ്ഞം, മരിയനാട് ഇടവകകളാണ് തങ്ങളുടെ ഇടവകകളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ലേലം വിളിക്കാതെ മത്സ്യവിൽപ്പന നടത്തുകയാണെങ്കിൽ മത്സ്യബന്ധനം നിരോധിക്കില്ല എന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ഉറപ്പു നൽകിയിട്ടുണ്ടെങ്കിലും, അതിൻറെ പ്രായോഗിക വശങ്ങളെക്കുറിച്ച് ഇപ്പോഴും ആർക്കും വ്യക്തതയില്ല. കടുത്ത വിലക്കയറ്റത്തിലും ഇന്ധനക്ഷാമത്തിനുമിടയിൽ നട്ടംതിരിയുന്ന മത്സ്യമേഖലയിൽ, പിടിക്കുന്ന മത്സ്യങ്ങൾക്ക് പോലും ഒട്ടും വില ലഭിക്കാത്ത സാഹചര്യമാണുള്ളത്.
ഈ മത്സ്യങ്ങൾ തീരങ്ങളിൽ നിന്ന് സർക്കാരോ, സർക്കാർ ഏജൻസികളോ നേരിട്ട് ഏറ്റെടുക്കാനുള്ള സംവിധാനം ഒരുക്കിയാൽ മാത്രമേ മത്സ്യ ലഭ്യത ഉറപ്പുവരുത്താൻ ഇനിയും കഴിയൂ .