പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്ന മന്ത്രി സഭായോഗത്തിനു ശേഷമാണ് പുതിയ നിയമത്തിനു കേന്ദ്രം അംഗീകാരം നൽകിയത്. 1971 ലെ കേന്ദ്ര നിയമ പ്രകാരം രണ്ടു ഡോക്റ്റര്മാരുടെ അനുവാദത്തോടെ 5 മാസം പ്രായമുള്ള ഗർഭകാലം വരെ ഭ്രുണത്തെ നശിപ്പിക്കാൻ അമ്മക്ക് അനുവാദം നൽകിയിരുന്നു. ക്രൂരമായ ഈ നിയമത്തിന്റെ ചുവടു പിടിച്ചാണ് ഗർഭിണിയായ അമ്മയുടെ സ്വാതന്ത്ര്യത്തിനും ശ്രേഷഠതക്കും, സുരക്ഷക്കും അത്യന്താപേക്ഷിതമാണെന്ന വിചിത്ര ന്യായമുയർത്തി ഈ നിയമം ഒരു മാസം കൂടെ പ്രായമുള്ള ഭ്രൂണത്തെ നശിപ്പിക്കാൻ അമ്മയെ അനുവദിക്കുന്നത്. അമ്മയുടെ മാത്രമല്ല കുഞ്ഞിന്റെയും ശ്രേഷഠതയും, സ്വാതന്ത്ര്യവും, ഉറപ്പുവരുത്തേണ്ട ഗവർണ്മെന്റു തന്നെയാണ് ഇത്തരം നിയമ ഭേദഗതിക്ക് കുടപിടിക്കുന്നത്.
ഈ നിയമത്തിനെതിരെ പ്രതികരിക്കേണ്ടതും പ്രതിഷേധിക്കേണ്ടതും മനുഷ്യജീവന് മൂല്യം നൽകുന്ന ഓരോ വിശ്വാസിയുടെയും കടമയാണെന്ന് അഭിവന്ദ്യ കൊല്ലം പിതാവ് ഡോ. പോൾ മുല്ലശ്ശേരി അഭിപ്രായപ്പെട്ടിരുന്നു.
ഈ വരുന്ന പാർലമെന്റ് ബജറ്റ് സെഷനിൽ നിയമഭേദഗതി അവതരിപ്പിക്കപ്പെടും എന്നു കരുതപ്പെടുന്നു.