കൊറോണ ബാധിച്ച വ്യക്തി എവിടെയെല്ലാം യാത്ര ചെയ്തിരിക്കുന്നു എന്ന് കണ്ടെത്താൻ ആപ്പുമായി തിരുവനന്തപുരം അതിരൂപതയുടെ കീഴിലെ മരിയൻ എൻജിനീയറിങ്ങ് കോളേജ് വിദ്യാർത്ഥികൾ. ആറാം സെമസ്റ്റർ കംപ്യൂട്ടർ വിദ്യാർത്ഥികളായ മെൽബിൻ എബനേസർ, അക്ഷയ് എന്നിവർ ചേർന്നു നിർമ്മിച്ച മൊബൈൽ ആപ്പിലൂടെ ഓരോ വ്യക്തിയും സഞ്ചരിച്ച സ്ഥലം, സമയം എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കാം.
നമ്മുടെ യാത്രാ വിശദംശങ്ങൾ എളുപ്പത്തിലും ഫലപ്രദമായും രേഖപ്പെടുത്തുന്നതിനുള്ള ഒരു ഡിജിറ്റൽ ഡയറിയാണ് ബ്രേക്ക് ദ് ചെയിൻ ഡയറി. യാത്രാവിവരങ്ങൾ രേഖപ്പെടുത്തുന്നതിനായി ഒരു ഡയറി കൊണ്ടു നടക്കുന്നത് എല്ലാവർക്കും അസൗകര്യമായ ഒരു കാര്യമാണ്. എന്നാൽ ഒരു മൊബൈൽ ആപ്ലിക്കേഷൻ വഴി ഇത് ലളിതമായി ചെയ്യാൻ സാധിക്കും. ഓഫ് ലൈൻ മോഡും ഉപയോക്തൃ സൗഹൃദ ഇൻ്റർഫേസിനുമൊപ്പം ഈ ആപ്ലിക്കേഷൻ്റെ പ്രധാന സവിശേഷതയാണ് ഡാറ്റ സുരക്ഷ. ഈ ആപ്ലിക്കേഷൻ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്.
ബ്രേക്ക് ദ് ചെയിൻ ഡയറി സൂക്ഷിക്കാനുള്ള മൊബൈൽ ആപ്പ് ഈ ലിങ്കിൽ ലഭ്യമാണ്: