ബെംഗളൂരു, മാർച്ച് 4, 2020 : മാർച്ച് 3 ന് ബാംഗ്ലൂരിലെ ഒരു ഗ്രാമത്തിലെ യേശുവിൻറെ പ്രതിമ നീക്കം ചെയ്തതിനെ കർണാടകയിലെ ക്രിസ്ത്യാനികൾ അപലപിച്ചു.
“പുറത്തുനിന്നുള്ളവരുടെ സമ്മർദത്തിന് വഴങ്ങി പോലീസ് യേശുവിന്റെ പ്രതിമ ബലമായി നീക്കം ചെയ്തത് സങ്കടകരവും നിർഭാഗ്യകരവും ഖേദകരവുമാണ്”.ബാംഗ്ലൂരിലെ അതിരൂപതാ മെത്രാപ്പോലീത്ത പീറ്റർ മച്ചാഡോ പറഞ്ഞു,
ഇതു ഈ പ്രദേശത്തെ ജനങ്ങളുടെ സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്നും, ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണ്. നിർബന്ധിത മതപരിവർത്തനത്തിന് തെളിവുണ്ടെങ്കിൽ സർക്കാർ അന്വേഷിച്ച് നടപടിയെടുക്കട്ടെ, ” അദ്ദേഹം കൂട്ടിച്ചേർത്തു.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നടന്ന പൊതുയോഗത്തിൽ ക്രിസ്ത്യാനികളുടെ സാന്നിധ്യവും അവരുടെ പ്രാർത്ഥനാ യോഗങ്ങളും തങ്ങൾക്ക് ഒരു ശല്യമല്ലെന്നും ഗ്രാമവാസികൾ പരസ്യമായി സമ്മതിച്ചിരുന്നു.
“ഈ സാഹചര്യത്തിൽ, പുറത്തുനിന്നുള്ളവർ ഗ്രാമത്തിന്റെ ഐക്യത്തെ ശിഥിലപ്പെടുത്തുന്നത് എന്തുകൊണ്ട്,” അദ്ദേഹം ചോദിച്ചു.
ക്രിസ്ത്യാനികൾ രാജ്യത്തിന്റെ നിയമങ്ങൾ അനുസരിക്കുകയും അവരുടെ നിസ്വാർത്ഥ സേവനം നൽകുകയും ചെയ്യുന്ന സമാധാനസ്നേഹികളാണ്. ജാതി, നിറം, മതം എന്നിവ പരിഗണിക്കാതെ ഏറ്റവും മികച്ച രീതിയിൽ രാഷ്ട്ര നിർമ്മാണത്തിൽ പങ്കെടുക്കുന്നവരാണവർ.
ബാംഗ്ലൂരിലെ ക്രിസ്ത്യാനികൾ ദോഡാസഗരഹള്ളിയിൽ നിയമപരമായി അനുവദിച്ച ശ്മശാനഭൂമിയിൽ കർത്താവായ യേശുവിന്റെ പ്രതിമ ബലമായി നീക്കം ചെയ്യുന്നത് സ്വീകാര്യമല്ലെന്ന് അവർ കരുതുന്നു.
പ്രാദേശിക അധികാരികളുടെ ഈ നടപടിയെ ക്രിസ്ത്യൻ സമൂഹം അപലപിച്ചിരുന്നു. നീക്കം ചെയ്യപ്പെട്ട യേശുക്രിസ്തുവിന്റെ പ്രതിമ ഉടൻ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് മഹിമ ബെട്ട. 4.5 ഏക്കർ സ്ഥലമാണ് കർണാടക സർക്കാർ ക്രൈസ്തവരുടെ സംസ്കാര ഭൂമിയായി അനുവദിച്ചിരിക്കുന്നത്. ക്രിസ്ത്യാനികൾ യേശുക്രിസ്തുവിന്റെ 12 അടി പ്രതിമയും മറ്റ് ചെറിയ പ്രതിമകളും അവിടെ നേരത്തെ സ്ഥാപിച്ചിരുന്നു.
കഴിഞ്ഞ 30 മുതൽ 40 വർഷമായി ഈ സ്ഥലത്ത് വലിയ വെള്ളിയാഴ്ചയും നോമ്പു കാലത്തും പ്രാർത്ഥനകളും കുരിശിൻറെ വഴിയും നടത്തിയിരുന്നു